സങ്കീർത്തനങ്ങൾ 15:1-4
സങ്കീർത്തനങ്ങൾ 15:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും? നിന്റെ വിശുദ്ധപർവതത്തിൽ ആർ വസിക്കും? നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കയും ഹൃദയപൂർവം സത്യം സംസാരിക്കയും ചെയ്യുന്നവൻ. നാവുകൊണ്ട് കുരള പറയാതെയും തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ; വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവൻ; സത്യം ചെയ്തിട്ടു ചേതം വന്നാലും മാറാത്തവൻ
സങ്കീർത്തനങ്ങൾ 15:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, അവിടുത്തെ കൂടാരത്തിൽ ആർ പാർക്കും? അവിടുത്തെ വിശുദ്ധപർവതത്തിൽ ആർ വസിക്കും? നിഷ്കളങ്കനായി നടക്കുകയും നീതിനിഷ്ഠയോടെ ജീവിക്കുകയും ഹൃദയപരമാർഥതയോടെ സത്യം പറയുകയും ചെയ്യുന്നവൻ. പരദൂഷണം പറയുകയോ, സ്നേഹിതനെ ദ്രോഹിക്കുകയോ, അയൽക്കാരനെ അപമാനിക്കുകയോ ചെയ്യാത്തവൻ. ദുർവൃത്തനെ നിന്ദ്യനായി കരുതുകയും ദൈവഭക്തനെ ആദരിക്കുകയും എന്തു നഷ്ടം വന്നാലും വാക്കു പാലിക്കുകയും ചെയ്യുന്നവൻ.
സങ്കീർത്തനങ്ങൾ 15:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവേ, അങ്ങേയുടെ കൂടാരത്തിൽ ആര് പാർക്കും? അവിടുത്തെ വിശുദ്ധപർവ്വതത്തിൽ ആര് വസിക്കും? നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കുകയും ഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ. നാവുകൊണ്ട് ഏഷണി പറയാതെയും തന്റെ കൂട്ടുകാരന് ദോഷം ചെയ്യാതെയും കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ; വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ; സത്യംചെയ്തിട്ട് നഷ്ടം വന്നാലും വാക്കു മാറാത്തവൻ
സങ്കീർത്തനങ്ങൾ 15:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും? നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും? നിഷ്കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്നവൻ. നാവുകൊണ്ടു കുരള പറയാതെയും തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന്നു അപമാനം വരുത്താതെയും ഇരിക്കുന്നവൻ; വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവൻ; സത്യംചെയ്തിട്ടു ചേതം വന്നാലും മാറാത്തവൻ
സങ്കീർത്തനങ്ങൾ 15:1-4 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, അവിടത്തെ കൂടാരത്തിൽ ആർ പാർക്കും? അവിടത്തെ വിശുദ്ധപർവതത്തിൽ ആർ വസിക്കും? കളങ്കരഹിതരായി ജീവിക്കുകയും നീതിനിഷ്ഠയോടെ പ്രവർത്തിക്കുകയും ഹൃദയത്തിൽനിന്നു സത്യം സംസാരിക്കുകയും ചെയ്യുന്നവർ; തങ്ങളുടെ നാവ് പരദൂഷണത്തിനായി ഉപയോഗിക്കാതെയും അയൽവാസിയെ ദ്രോഹിക്കാതെയും കൂട്ടുകാർക്ക് അപമാനം വരുത്താതെയുമിരിക്കുന്നവർ; ദുഷ്ടരെ നിന്ദ്യരായി കാണുകയും യഹോവാഭക്തരെ ബഹുമാനിക്കുകയും; നഷ്ടം സഹിക്കേണ്ടിവന്നാലും ചെയ്ത ശപഥത്തിൽനിന്ന് വാക്കുമാറാതിരിക്കുകയുംചെയ്യുന്നവർ