സങ്കീർത്തനങ്ങൾ 146:7-9
സങ്കീർത്തനങ്ങൾ 146:7-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പീഡിതന്മാർക്ക് അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്ക് അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചുവിടുന്നു. യഹോവ കുരുടന്മാർക്കു കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു. യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചു കളയുന്നു.
സങ്കീർത്തനങ്ങൾ 146:7-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു പീഡിതർക്ക് നീതി നടത്തിക്കൊടുക്കുന്നു. വിശക്കുന്നവർക്ക് ആഹാരം നല്കുന്നു. സർവേശ്വരൻ ബദ്ധരെ മോചിപ്പിക്കുന്നു. സർവേശ്വരൻ അന്ധർക്കു കാഴ്ച നല്കുന്നു. അവിടുന്നു കൂനുള്ളവരെ നേരെ നില്ക്കുമാറാക്കുന്നു, നീതിമാന്മാരെ സ്നേഹിക്കുന്നു. സർവേശ്വരൻ പരദേശികളെ പരിപാലിക്കുന്നു. അനാഥരെയും വിധവകളെയും അവിടുന്നു സംരക്ഷിക്കുന്നു. എന്നാൽ അവിടുന്നു ദുഷ്ടന്മാരുടെ വഴികളെ നാശത്തിലേക്കു നയിക്കുന്നു.
സങ്കീർത്തനങ്ങൾ 146:7-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പീഡിതന്മാർക്ക് ദൈവം ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്ക് ദൈവം ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാർക്ക് സ്വാതന്ത്ര്യം നൽകുന്നു. യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു. യഹോവ പരദേശികളെ പരിപാലിക്കുന്നു; കർത്താവ് അനാഥനെയും വിധവയെയും സംരക്ഷിക്കുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി ദൈവം മറിച്ചുകളയുന്നു.
സങ്കീർത്തനങ്ങൾ 146:7-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പീഡിതന്മാർക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്കു അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു. യഹോവ കുരുടന്മാർക്കു കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു. യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു.
സങ്കീർത്തനങ്ങൾ 146:7-9 സമകാലിക മലയാളവിവർത്തനം (MCV)
പീഡിതർക്ക് അവിടന്ന് നീതി നിർവഹിച്ചുകൊടുക്കുകയും വിശന്നിരിക്കുന്നവർക്ക് ആഹാരം നൽകുകയുംചെയ്യുന്നു. യഹോവ തടവുകാരെ മോചിപ്പിക്കുന്നു, യഹോവ അന്ധർക്ക് കാഴ്ചനൽകുന്നു, യഹോവ കുനിഞ്ഞിരിക്കുന്നവരെ ഉയർത്തുന്നു, യഹോവ നീതിനിഷ്ഠരെ സ്നേഹിക്കുന്നു. യഹോവ പ്രവാസികളെ സംരക്ഷിക്കുകയും അനാഥരെയും വിധവമാരെയും പരിപാലിക്കുകയുംചെയ്യുന്നു, എന്നാൽ അവിടന്ന് ദുഷ്ടരുടെ പദ്ധതികൾ വിഫലമാക്കുന്നു.