സങ്കീർത്തനങ്ങൾ 145:13-14
സങ്കീർത്തനങ്ങൾ 145:13-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു. വീഴുന്നവരെയൊക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെയൊക്കെയും അവൻ നിവിർത്തുന്നു.
സങ്കീർത്തനങ്ങൾ 145:13-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയുടെ രാജത്വം ശാശ്വതമാണ്. അങ്ങയുടെ ആധിപത്യം എന്നേക്കും നിലനില്ക്കുന്നു. വാഗ്ദാനങ്ങളിൽ അവിടുന്നു വിശ്വസ്തനാകുന്നു. സകല പ്രവൃത്തികളിലും അവിടുന്നു കൃപാലുവുമാകുന്നു. നിരാശരായിരിക്കുന്നവരെ സർവേശ്വരൻ സഹായിക്കുന്നു. വീണുപോകുന്നവരെ അവിടുന്നു എഴുന്നേല്പിക്കുന്നു.
സങ്കീർത്തനങ്ങൾ 145:13-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങേയുടെ രാജത്വം നിത്യരാജത്വം ആകുന്നു; അങ്ങേയുടെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു. വീഴുന്നവരെ എല്ലാം യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ എന്റെ അടുക്കൽ അവിടുന്ന് നിവിർത്തുന്നു.
സങ്കീർത്തനങ്ങൾ 145:13-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു. വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവിർത്തുന്നു.
സങ്കീർത്തനങ്ങൾ 145:13-14 സമകാലിക മലയാളവിവർത്തനം (MCV)
അവിടത്തെ രാജ്യം നിത്യരാജ്യം ആകുന്നു, അവിടത്തെ ആധിപത്യം തലമുറതലമുറയായി നിലനിൽക്കും. യഹോവ തന്റെ സകലവാഗ്ദാനങ്ങളിലും വിശ്വാസയോഗ്യനും തന്റെ സകലപ്രവൃത്തികളിലും വിശ്വസ്തനുമാണ്. യഹോവ വീഴുന്നവരെയൊക്കെയും താങ്ങുന്നു പരിക്ഷീണരെയൊക്കെയും ഉയർത്തുന്നു.