സങ്കീർത്തനങ്ങൾ 145:1-3
സങ്കീർത്തനങ്ങൾ 145:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും. നാൾതോറും ഞാൻ നിന്നെ വാഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും. യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.
സങ്കീർത്തനങ്ങൾ 145:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“എന്റെ ദൈവവും രാജാവും ആയ അങ്ങയെ ഞാൻ പ്രകീർത്തിക്കും. തിരുനാമത്തെ ഞാൻ എന്നും വാഴ്ത്തും. ദിനംതോറും അങ്ങയെ ഞാൻ സ്തുതിക്കും; തിരുനാമത്തെ ഞാൻ എന്നേക്കും പ്രകീർത്തിക്കും. സർവേശ്വരൻ വലിയവനും അത്യന്തം സ്തുത്യനുമാണ്. അവിടുത്തെ മഹത്ത്വം ബുദ്ധിക്ക് അഗോചരമത്രേ.
സങ്കീർത്തനങ്ങൾ 145:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും; ഞാൻ അങ്ങേയുടെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും. ദിനംതോറും ഞാൻ അങ്ങയെ വാഴ്ത്തും; ഞാൻ അങ്ങേയുടെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും. യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവിടുത്തെ മഹിമ അഗോചരമത്രേ.
സങ്കീർത്തനങ്ങൾ 145:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും. നാൾതോറും ഞാൻ നിന്നെ വാഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും. യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.
സങ്കീർത്തനങ്ങൾ 145:1-3 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും; അവിടത്തെ നാമം ഞാൻ എന്നുമെന്നും വാഴ്ത്തും. ദിനംപ്രതി ഞാൻ അങ്ങയെ വാഴ്ത്തും തിരുനാമം ഞാൻ എന്നെന്നേക്കും പുകഴ്ത്തും. യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്; അവിടത്തെ മഹിമയുടെ വ്യാപ്തി ഗ്രഹിക്കുന്നതിന് ആർക്കും കഴിയുകയില്ല.