സങ്കീർത്തനങ്ങൾ 144:1-3
സങ്കീർത്തനങ്ങൾ 144:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ യുദ്ധത്തിന് എന്റെ കൈകളെയും പോരിന് എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു. എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാൻ ശരണമാക്കിയവനും എന്റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവൻ തന്നെ. യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്ത്? മർത്യപുത്രനെ നീ വിചാരിപ്പാൻ അവൻ എന്തുമാത്രം?
സങ്കീർത്തനങ്ങൾ 144:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ അഭയശിലയായ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. അവിടുന്ന് എന്നെ യുദ്ധമുറകൾ പരിശീലിപ്പിക്കുന്നു. പട പൊരുതാൻ എന്നെ അഭ്യസിപ്പിക്കുന്നു. അവിടുന്ന് എന്റെ അഭയശിലയും എന്റെ കോട്ടയുമാണ്. എന്റെ അഭയസങ്കേതവും രക്ഷകനും പരിചയും അവിടുന്നാണ്, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. അവിടുന്നു ജനതകളെ കീഴടക്കുന്നു. സർവേശ്വരാ, അവിടുന്നു മനുഷ്യനെ ഓർക്കുവാൻ അവന് എന്തു മേന്മ? അവിടുത്തെ പരിഗണന ലഭിക്കുവാൻ അവന് എന്ത് അർഹത?
സങ്കീർത്തനങ്ങൾ 144:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവിടുന്ന് യുദ്ധത്തിന് എന്റെ കൈകളെയും പോരിന് എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു. എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാൻ ശരണമാക്കിയവനും യഹോവ രാജ്യങ്ങളെ എന്റെ കീഴില് തോല്പ്പിക്കുമാറാക്കുന്നു. യഹോവേ, മനുഷ്യനെ അങ്ങ് ഗണ്യമാക്കുവാൻ അവൻ എന്തുണ്ട്? മനുഷ്യനെ അങ്ങ് വിചാരിക്കുവാൻ അവൻ എന്തുമാത്രം?
സങ്കീർത്തനങ്ങൾ 144:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ യുദ്ധത്തിന്നു എന്റെ കൈകളെയും പോരിന്നു എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു. എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാൻ ശരണമാക്കിയവനും എന്റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവൻ തന്നേ. യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്തു? മർത്യപുത്രനെ നീ വിചാരിപ്പാൻ അവൻ എന്തുമാത്രം?
സങ്കീർത്തനങ്ങൾ 144:1-3 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ, അവിടന്ന് എന്റെ കരങ്ങളെ യുദ്ധത്തിനായും എന്റെ വിരലുകളെ പോരാട്ടത്തിനായും ഒരുക്കുന്നു. അവിടന്ന് എന്നെ സ്നേഹിക്കുന്ന ദൈവവും എന്റെ കോട്ടയും, എന്റെ സുരക്ഷിതസ്ഥാനവും എന്റെ വിമോചകനും, ജനതകളെ എന്റെമുമ്പിൽ അടിയറവുപറയിക്കുന്ന എന്റെ പരിചയും എന്റെ അഭയസ്ഥാനവും ആകുന്നു. യഹോവേ, അങ്ങയുടെ ശ്രദ്ധയിൽപ്പെടാൻമാത്രം മർത്യൻ എന്തുള്ളൂ? അങ്ങയുടെ പരിഗണനയിൽ വരുന്നതിന് കേവലം മാനവർക്ക് എന്താണർഹത?