സങ്കീർത്തനങ്ങൾ 142:4 - Compare All Versions
സങ്കീർത്തനങ്ങൾ 142:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
വലത്തോട്ടുനോക്കി കാണേണമേ; എന്നെ അറിയുന്നവൻ ആരുമില്ലല്ലോ. ശരണം എനിക്ക് പൊയ്പോയിരിക്കുന്നു; എന്റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 142 MALOVBSIസങ്കീർത്തനങ്ങൾ 142:4 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഞാൻ വലത്തോട്ടു നോക്കി കാത്തിരിക്കുന്നു. എന്നെ ആരും ശ്രദ്ധിക്കുന്നില്ല. ഒരു ആശ്രയസ്ഥാനവും എനിക്ക് അവശേഷിക്കുന്നില്ല. ആരും എന്നെ ഗൗനിക്കുന്നുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 142 MALCLBSIസങ്കീർത്തനങ്ങൾ 142:4 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
എന്‍റെ വലത്തുഭാഗത്തേക്ക് നോക്കി കാണേണമേ; എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ. ശരണം എനിക്ക് നഷ്ടമായിരിക്കുന്നു; എന്‍റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 142 IRVMALസങ്കീർത്തനങ്ങൾ 142:4 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വലത്തോട്ടു നോക്കി കാണേണമേ; എന്നെ അറിയുന്നവൻ ആരുമില്ലല്ലോ. ശരണം എനിക്കു പോയ്പോയിരിക്കുന്നു; എന്റെ പ്രാണന്നു വേണ്ടി ആരും കരുതുന്നില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 142 വേദപുസ്തകംസങ്കീർത്തനങ്ങൾ 142:4 MCV (സമകാലിക മലയാളവിവർത്തനം)
എന്റെ വലത്തു ഭാഗത്തേക്ക് നോക്കിക്കാണണമേ, എനിക്കായി കരുതുന്നവർ ആരുംതന്നെയില്ല. ആരും എന്നെ ശ്രദ്ധിക്കുന്നില്ല; എനിക്കൊരു അഭയസ്ഥാനവുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 142 MCV