സങ്കീർത്തനങ്ങൾ 141:2-4
സങ്കീർത്തനങ്ങൾ 141:2-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ പ്രാർഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലർത്തുന്നതു സന്ധ്യായാഗമായും തീരട്ടെ. യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ നിർത്തി, എന്റെ അധരദ്വാരം കാക്കേണമേ. ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിനു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കയും അരുതേ.
സങ്കീർത്തനങ്ങൾ 141:2-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ പ്രാർഥന തിരുസന്നിധിയിൽ ധൂപാർപ്പണമായും കൈകൾ ഉയർത്തുന്നതു സായാഹ്നയാഗമായും സ്വീകരിക്കണമേ. സർവേശ്വരാ, എന്റെ വായ്ക്കു കാവൽ ഏർപ്പെടുത്തണമേ, എന്റെ നാവിനു കടിഞ്ഞാണിടണമേ. എന്റെ ഹൃദയം തിന്മയിലേക്കു ചായുവാൻ അനുവദിക്കരുതേ. ദുഷ്കർമികളോടുകൂടി ദുഷ്പ്രവൃത്തികളിൽ ഏർപ്പെടാൻ എനിക്ക് ഇടയാക്കരുതേ. അവരുടെ ഇഷ്ടഭോജ്യങ്ങൾ ഭക്ഷിക്കാൻ എനിക്ക് ഇടവരുത്തരുതേ
സങ്കീർത്തനങ്ങൾ 141:2-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലർത്തുന്നത് സന്ധ്യായാഗമായും തീരട്ടെ. യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ നിർത്തി, എന്റെ അധരദ്വാരം കാക്കേണമേ. ദുഷ്പ്രവൃത്തിക്കാരോടുകൂടി ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ എന്റെ ഹൃദയത്തെ ദുഷ്ക്കാര്യത്തിന് ചായിക്കരുതേ; അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കുകയുമരുതേ.
സങ്കീർത്തനങ്ങൾ 141:2-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലർത്തുന്നതു സന്ധ്യായാഗമായും തീരട്ടെ. യഹോവേ, എന്റെ വായ്ക്കു ഒരു കാവൽ നിർത്തി, എന്റെ അധരദ്വാരം കാക്കേണമേ. ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിന്നു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കയുമരുതേ.
സങ്കീർത്തനങ്ങൾ 141:2-4 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ പ്രാർഥന തിരുമുമ്പിൽ സുഗന്ധധൂപംപോലെ സ്വീകരിക്കണമേ; ഉയർത്തപ്പെട്ട കൈകൾ സന്ധ്യായാഗംപോലെയും ആയിരിക്കട്ടെ. യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ ഏർപ്പെടുത്തി, എന്റെ അധരകവാടം കാക്കണമേ. അധർമം പ്രവർത്തിക്കുന്നവരോടുചേർന്ന് അവരുടെ മൃഷ്ടാന്നഭോജനം ഭക്ഷിക്കാൻ എന്നെ അനുവദിക്കരുതേ. എന്റെ ഹൃദയം തിന്മയിലേക്ക് ആകൃഷ്ടമായി, ഞാൻ ദുഷ്പ്രവൃത്തികളിൽ പങ്കുപറ്റുന്നതിന് ഇടയാക്കരുതേ.