സങ്കീർത്തനങ്ങൾ 139:5-7 - Compare All Versions

സങ്കീർത്തനങ്ങൾ 139:5-7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നീ മുമ്പും പിമ്പും എന്നെ അടച്ചു നിന്റെ കൈ എന്റെമേൽ വച്ചിരിക്കുന്നു. ഈ പരിജ്ഞാനം എനിക്കു അത്യദ്ഭുതമാകുന്നു; അത് എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു. നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധിവിട്ടു ഞാൻ എവിടേക്ക് ഓടും?

സങ്കീർത്തനങ്ങൾ 139:5-7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

മുമ്പിലും പിമ്പിലും അവിടുന്ന് എനിക്കു കാവലായുണ്ട്. അവിടുത്തെ കരം എന്റെ മേലുണ്ട്. ഈ അറിവ് എനിക്ക് അത്യദ്ഭുതമാകുന്നു. എനിക്ക് അപ്രാപ്യമാംവിധം അത് ഉന്നതമായിരിക്കുന്നു. അങ്ങയെ ഒളിച്ചു ഞാൻ എവിടെ പോകും? തിരുസന്നിധിവിട്ടു ഞാൻ എവിടേക്ക് ഓടും?

സങ്കീർത്തനങ്ങൾ 139:5-7 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അങ്ങ് എന്‍റെ മുമ്പും പിമ്പും അടച്ച് അങ്ങേയുടെ കൈ എന്‍റെ മേൽ വച്ചിരിക്കുന്നു. ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു; അത് എനിക്ക് ഗ്രഹിച്ചുകൂടാത്തവിധം ഉന്നതമായിരിക്കുന്നു. അങ്ങേയുടെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടെ പോകും? തിരുസന്നിധിവിട്ട് ഞാൻ എവിടേക്ക് ഓടും?

സങ്കീർത്തനങ്ങൾ 139:5-7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നീ മുമ്പും പിമ്പും എന്നെ അടെച്ചു നിന്റെ കൈ എന്റെമേൽ വെച്ചിരിക്കുന്നു. ഈ പരിജ്ഞാനം എനിക്കു അത്യത്ഭുതമാകുന്നു; അതു എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു. നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?

സങ്കീർത്തനങ്ങൾ 139:5-7 MCV (സമകാലിക മലയാളവിവർത്തനം)

അവിടന്ന് എന്റെ മുന്നിലും പിന്നിലുംനിന്ന് എനിക്കു സംരക്ഷണമേകുന്നു, അങ്ങയുടെ കരുതലിൻകരം എന്റെമേൽ വെച്ചിരിക്കുന്നു. ഈ അറിവ് എനിക്ക് അത്യന്തം വിസ്മയാവഹമാണ്, അതെനിക്ക് എത്തിച്ചേരാവുന്നതിലും ഉന്നതമാണ്. അവിടത്തെ ആത്മാവിനെവിട്ട് ഞാൻ എവിടെ പോകും? തിരുസന്നിധിയിൽനിന്നും ഞാൻ എവിടേക്കു പലായനംചെയ്യും?

പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 139 MCV