സങ്കീർത്തനങ്ങൾ 139:4-5
സങ്കീർത്തനങ്ങൾ 139:4-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല. നീ മുമ്പും പിമ്പും എന്നെ അടച്ചു നിന്റെ കൈ എന്റെമേൽ വച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 139:4-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുമ്പു തന്നെ, സർവേശ്വരാ, അവിടുന്ന് അത് അറിയുന്നു. മുമ്പിലും പിമ്പിലും അവിടുന്ന് എനിക്കു കാവലായുണ്ട്. അവിടുത്തെ കരം എന്റെ മേലുണ്ട്.
സങ്കീർത്തനങ്ങൾ 139:4-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവേ, അങ്ങ് മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിൽ ഇല്ല. അങ്ങ് എന്റെ മുമ്പും പിമ്പും അടച്ച് അങ്ങേയുടെ കൈ എന്റെ മേൽ വച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 139:4-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല. നീ മുമ്പും പിമ്പും എന്നെ അടെച്ചു നിന്റെ കൈ എന്റെമേൽ വെച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 139:4-5 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ ഒരു വാക്ക് ഉച്ചരിക്കാൻ ആരംഭിക്കുന്നതിനു മുമ്പുതന്നെ യഹോവേ, അങ്ങ് അതു പൂർണമായും ഗ്രഹിക്കുന്നു. അവിടന്ന് എന്റെ മുന്നിലും പിന്നിലുംനിന്ന് എനിക്കു സംരക്ഷണമേകുന്നു, അങ്ങയുടെ കരുതലിൻകരം എന്റെമേൽ വെച്ചിരിക്കുന്നു.