സങ്കീർത്തനങ്ങൾ 138:7-8
സങ്കീർത്തനങ്ങൾ 138:7-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിനു നേരേ നീ കൈ നീട്ടും; നിന്റെ വലംകൈ എന്നെ രക്ഷിക്കും. യഹോവ എനിക്കുവേണ്ടി സമാപ്തി വരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളത്; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.
സങ്കീർത്തനങ്ങൾ 138:7-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കഷ്ടതകളിലൂടെ പോകേണ്ടിവന്നാലും അവിടുന്ന് എന്നെ സംരക്ഷിക്കുന്നു. എന്റെ ശത്രുക്കളുടെ ക്രോധത്തെ അവിടുന്നു പ്രതിരോധിക്കുന്നു. അവിടുന്നു വലങ്കൈ നീട്ടി എന്നെ രക്ഷിക്കുന്നു. എന്നെക്കുറിച്ചുള്ള തിരുഹിതം അവിടുന്നു നിറവേറ്റും. പരമനാഥാ, അവിടുത്തെ സ്നേഹം ശാശ്വതമാണ്. തൃക്കരങ്ങളുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ.
സങ്കീർത്തനങ്ങൾ 138:7-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും അങ്ങ് എന്നെ സൂക്ഷിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിനു നേരെ അങ്ങ് കൈ നീട്ടും; അങ്ങേയുടെ വലങ്കൈ എന്നെ രക്ഷിക്കും. യഹോവ എന്നെക്കുറിച്ചുള്ള ഉദ്ദേശ്യം പൂർത്തീകരിക്കും; യഹോവേ, അങ്ങേയുടെ ദയ എന്നേക്കുമുള്ളത്; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.
സങ്കീർത്തനങ്ങൾ 138:7-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും. യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളതു; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.
സങ്കീർത്തനങ്ങൾ 138:7-8 സമകാലിക മലയാളവിവർത്തനം (MCV)
കഷ്ടതകളുടെ നടുവിലാണ് എന്റെ ജീവിതമെങ്കിലും അവിടന്ന് എന്റെ ജീവൻ സംരക്ഷിക്കുന്നു. എന്റെ ശത്രുക്കളുടെ ക്രോധത്തിനുനേരേ അവിടന്ന് തിരുക്കരം നീട്ടുന്നു; അവിടത്തെ വലതുകരം എന്നെ രക്ഷിക്കുന്നു. യഹോവ എന്നെ കുറ്റവിമുക്തനാക്കും; യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു— തിരുക്കരങ്ങളുടെ പ്രവൃത്തിയെ ഉപേക്ഷിച്ചുകളയരുതേ. സംഗീതസംവിധായകന്.