സങ്കീർത്തനങ്ങൾ 136:1-3 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സങ്കീർത്തനങ്ങൾ 136:1-3 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
യഹോവയ്ക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്. ദൈവാധിദൈവത്തിനു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്. കർത്താധികർത്താവിനു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.
സങ്കീർത്തനങ്ങൾ 136:1-3 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ; അവിടുന്നു നല്ലവനല്ലോ. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. ദേവാധിദേവനു സ്തോത്രം അർപ്പിക്കുവിൻ, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു. കർത്താധികർത്താവിനു സ്തോത്രം അർപ്പിക്കുവിൻ, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
സങ്കീർത്തനങ്ങൾ 136:1-3 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലോ; അവിടുത്തെ ദയ എന്നേക്കുമുള്ളത്. ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത്. കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; ദൈവത്തിന്‍റെ ദയ എന്നേക്കുമുള്ളത്.
സങ്കീർത്തനങ്ങൾ 136:1-3 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു. ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു. കർത്താധികർത്താവിന്നു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
സങ്കീർത്തനങ്ങൾ 136:1-3 MCV (സമകാലിക മലയാളവിവർത്തനം)
യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. ദേവാധിദൈവത്തിനു സ്തോത്രംചെയ്‌വിൻ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. കർത്താധികർത്താവിനു സ്തോത്രംചെയ്‌വിൻ. അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.