സങ്കീർത്തനങ്ങൾ 130:5-7
സങ്കീർത്തനങ്ങൾ 130:5-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവച്ചിരിക്കുന്നു. ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു. യിസ്രായേലേ, യഹോവയിൽ പ്രത്യാശവച്ചുകൊൾക; യഹോവയ്ക്കു കൃപയും അവന്റെ പക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ട്.
സങ്കീർത്തനങ്ങൾ 130:5-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ സർവേശ്വരനായി സർവാത്മനാ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശ വയ്ക്കുന്നു. പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്ക്കാരെക്കാൾ, ആകാംക്ഷയോടെ ഞാൻ സർവേശ്വരനുവേണ്ടി കാത്തിരിക്കുന്നു. ഇസ്രായേലേ, സർവേശ്വരനിൽ പ്രത്യാശയർപ്പിക്കുക, അവിടുന്നു നിങ്ങളെ സുസ്ഥിരമായി സ്നേഹിക്കുന്നുവല്ലോ. അവിടുന്നു നിങ്ങളെ എപ്പോഴും രക്ഷിക്കുന്നവനും ആകുന്നു.
സങ്കീർത്തനങ്ങൾ 130:5-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; ദൈവത്തിന്റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു. ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു. യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക; യഹോവയുടെ പക്കൽ കൃപയും അവിടുത്തെ സന്നിധിയിൽ ധാരാളം വിടുതലും ഉണ്ട്.
സങ്കീർത്തനങ്ങൾ 130:5-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു. ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു. യിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചുകൊൾക; യഹോവെക്കു കൃപയും അവന്റെപക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ടു.
സങ്കീർത്തനങ്ങൾ 130:5-7 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു, എന്റെ ആത്മാവ് അങ്ങേക്കായി കാത്തിരിക്കുന്നു, അവിടത്തെ വചനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു. പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ, അതേ, പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ, ഞാൻ കർത്താവിനായി കാത്തിരിക്കുന്നു. ഇസ്രായേലേ, നിന്റെ പ്രത്യാശ യഹോവയിൽ അർപ്പിക്കുക, കാരണം യഹോവയുടെ അടുക്കൽ അചഞ്ചലസ്നേഹവും സമ്പൂർണ വീണ്ടെടുപ്പും ഉണ്ടല്ലോ.
