സങ്കീർത്തനങ്ങൾ 13:3-4
സങ്കീർത്തനങ്ങൾ 13:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്ക് ഉത്തരം അരുളേണമേ; ഞാൻ മരണനിദ്ര പ്രാപിക്കാതിരിപ്പാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ. ഞാൻ അവനെ തോല്പിച്ചുകളഞ്ഞു എന്ന് എന്റെ ശത്രു പറയരുതേ; ഞാൻ ഭ്രമിച്ചുപോകുന്നതിനാൽ എന്റെ വൈരികൾ ഉല്ലസിക്കയുമരുതേ.

സങ്കീർത്തനങ്ങൾ 13:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ദൈവമായ സർവേശ്വരാ, എന്നെ കടാക്ഷിച്ച് ഉത്തരമരുളണമേ. ഞാൻ മരണനിദ്രയിൽ വീഴാതിരിക്കാൻ, എന്റെ കണ്ണുകളെ പ്രകാശിപ്പിക്കണമേ. ‘ഞാനവനെ കീഴടക്കി’ എന്ന് എന്റെ ശത്രു പറയാതിരിക്കട്ടെ. ഞാൻ പരാജയപ്പെടുന്നതു കണ്ട് എന്റെ വൈരികൾ ആഹ്ലാദിക്കാതിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 13:3-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്ക് ഉത്തരം അരുളേണമേ; ഞാൻ മരണനിദ്ര പ്രാപിക്കാതിരിക്കുവാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ. “ഞാൻ അവനെ തോല്പിച്ചുകളഞ്ഞു” എന്നു എന്റെ ശത്രു പറയരുതേ; ഞാൻ ഭ്രമിച്ചുപോകുന്നതിനാൽ എന്റെ വൈരികൾ ഉല്ലസിക്കുകയും അരുതേ.
സങ്കീർത്തനങ്ങൾ 13:3-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്കു ഉത്തരം അരുളേണമേ; ഞാൻ മരണനിദ്ര പ്രാപിക്കാതിരിപ്പാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ. ഞാൻ അവനെ തോല്പിച്ചുകളഞ്ഞു എന്നു എന്റെ ശത്രു പറയരുതേ; ഞാൻ ഭ്രമിച്ചുപോകുന്നതിനാൽ എന്റെ വൈരികൾ ഉല്ലസിക്കയുമരുതേ.
സങ്കീർത്തനങ്ങൾ 13:3-4 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ ദൈവമായ യഹോവേ, തൃക്കൺപാർത്ത് എനിക്ക് ഉത്തരമരുളണമേ. എന്റെ കണ്ണുകൾക്കു പ്രകാശം നൽകണമേ, ഇല്ലായെങ്കിൽ ഞാൻ മരണനിദ്രയിൽ ആണ്ടുപോകും, അപ്പോൾ എന്റെ ശത്രു, “ഞാൻ അയാളെ പരാജയപ്പെടുത്തി” എന്നു വീമ്പിളക്കുകയും ഞാൻ വീഴുമ്പോൾ എന്റെ എതിരാളികൾ ആനന്ദിക്കുകയും ചെയ്യും.