സങ്കീർത്തനങ്ങൾ 127:1-2
സങ്കീർത്തനങ്ങൾ 127:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു. നിങ്ങൾ അതികാലത്ത് എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്ത് ഉപജീവിക്കുന്നതും വ്യർഥമത്രേ; തന്റെ പ്രിയനോ, അവൻ അത് ഉറക്കത്തിൽ കൊടുക്കുന്നു.
സങ്കീർത്തനങ്ങൾ 127:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ വീടു പണിയുന്നില്ലെങ്കിൽ, പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു. സർവേശ്വരൻ പട്ടണം കാക്കുന്നില്ലെങ്കിൽ, കാവല്ക്കാർ വൃഥാ ജാഗരിക്കുന്നു. അതിരാവിലെ എഴുന്നേല്ക്കുന്നതും വളരെ വൈകി ഉറങ്ങാൻ പോകുന്നതും കഠിനാധ്വാനംചെയ്തു ജീവിക്കുന്നതും വ്യർഥം. അവിടുന്നു താൻ സ്നേഹിക്കുന്നവർക്ക് ഉറങ്ങുമ്പോൾ വേണ്ടതു നല്കുന്നു.
സങ്കീർത്തനങ്ങൾ 127:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു. നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതും വളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയനോ, അവൻ നല്ല ഉറക്കം കൊടുക്കുന്നു.
സങ്കീർത്തനങ്ങൾ 127:1-2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു. നിങ്ങൾ അതികാലത്തു എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു.
സങ്കീർത്തനങ്ങൾ 127:1-2 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ വീട് പണിയുന്നില്ലെങ്കിൽ, നിർമാതാക്കളുടെ അധ്വാനം വ്യർഥം. യഹോവ പട്ടണം കാക്കുന്നില്ലെങ്കിൽ, കാവൽക്കാർ ഉണർന്നിരിക്കുന്നതും വ്യർഥംതന്നെ. നിങ്ങൾ അതിരാവിലെ എഴുന്നേൽക്കുന്നതും വൈകി ഉറങ്ങാൻപോകുന്നതും വ്യർഥം, ഉപജീവനാർഥം കഠിനാധ്വാനംചെയ്യുന്നതും വൃഥായത്നം. കാരണം, യഹോവ തനിക്കു പ്രിയപ്പെട്ടവർക്ക്, അവർ ഉറങ്ങുമ്പോൾത്തന്നെ നൽകുന്നു.