സങ്കീർത്തനങ്ങൾ 126:1-3
സങ്കീർത്തനങ്ങൾ 126:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു. അന്നു ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു. യഹോവ അവരിൽ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു എന്നു ജാതികളുടെ ഇടയിൽ അന്നു പറഞ്ഞു. യഹോവ ഞങ്ങളിൽ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നു.
സങ്കീർത്തനങ്ങൾ 126:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രവാസികളായിരുന്ന ഞങ്ങളെ സർവേശ്വരൻ സീയോനിലേക്കു തിരികെ കൊണ്ടുവന്നപ്പോൾ ഞങ്ങൾക്ക് അതൊരു സ്വപ്നമായിത്തോന്നി. അപ്പോൾ ഞങ്ങൾ പൊട്ടിച്ചിരിച്ചു. ആഹ്ലാദംകൊണ്ട് ആർപ്പുവിളിച്ചു. “സർവേശ്വരൻ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു” എന്നു ജനതകൾ പറഞ്ഞു. സർവേശ്വരൻ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു; ഞങ്ങൾ സന്തോഷിക്കുന്നു.
സങ്കീർത്തനങ്ങൾ 126:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ സീയോൻ്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു. അന്നു ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു. “യഹോവ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു” എന്നു ജനതകളുടെ ഇടയിൽ അന്നു പറയപ്പെട്ടു. യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു; അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നു.
സങ്കീർത്തനങ്ങൾ 126:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു. അന്നു ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു. യഹോവ അവരിൽ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു എന്നു ജാതികളുടെ ഇടയിൽ അന്നു പറഞ്ഞു. യഹോവ ഞങ്ങളിൽ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ സന്തോഷിക്കുന്നു.
സങ്കീർത്തനങ്ങൾ 126:1-3 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ സീയോന്റെ ബന്ധിതരെ മടക്കിവരുത്തിയപ്പോൾ, ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു. ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിൽ ആനന്ദഗീതങ്ങളും നിറഞ്ഞു. അപ്പോൾ രാഷ്ട്രങ്ങൾക്കിടയിൽ ഇപ്രകാരം പ്രകീർത്തിക്കപ്പെട്ടു: “യഹോവ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.” യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു, ഞങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു.