സങ്കീർത്തനങ്ങൾ 125:1-3
സങ്കീർത്തനങ്ങൾ 125:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവതംപോലെയാകുന്നു. പർവതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു. യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു. നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിനു ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കയില്ല.
സങ്കീർത്തനങ്ങൾ 125:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനിൽ ആശ്രയിക്കുന്നവൻ, അചഞ്ചലമായി എന്നേക്കും നില്ക്കുന്ന സീയോൻപർവതം പോലെയാകുന്നു. പർവതങ്ങൾ യെരൂശലേമിനെ വലയം ചെയ്തിരിക്കുന്നതുപോലെ, സർവേശ്വരൻ തന്റെ ജനത്തെ ഇന്നുമെന്നേക്കും സംരക്ഷിക്കുന്നു. നീതിമാന്മാർ തിന്മ പ്രവർത്തിക്കാതിരിക്കേണ്ടതിനു, ദൈവം അവർക്കു നല്കിയ ദേശത്തു, ദുഷ്ടന്മാരുടെ ആധിപത്യം എന്നേക്കും നിലനില്ക്കയില്ല.
സങ്കീർത്തനങ്ങൾ 125:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻപർവ്വതം പോലെയാകുന്നു. പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നതുപോലെ യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു. നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന് ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കുകയില്ല.
സങ്കീർത്തനങ്ങൾ 125:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലെയാകുന്നു. പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു; യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു. നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്നു ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കയില്ല.
സങ്കീർത്തനങ്ങൾ 125:1-3 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയിൽ ആശ്രയിക്കുന്നവർ സീയോൻ പർവതംപോലെയാണ്, അത് ഇളകാതെ എന്നേക്കും നിലനിൽക്കുന്നു. പർവതങ്ങൾ ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതുപോലെ, യഹോവ ഇന്നും എന്നെന്നേക്കും തന്റെ ജനത്തെ വലയംചെയ്തിരിക്കുന്നു. നീതിനിഷ്ഠർ അധർമം പ്രവർത്തിക്കാൻ അവരുടെ കൈ നീട്ടാതിരിക്കേണ്ടതിന്, നീതിനിഷ്ഠരുടെ അവകാശഭൂമിയിൽ, ദുഷ്ടരുടെ ചെങ്കോൽ വാഴുകയില്ല.