സങ്കീർത്തനങ്ങൾ 123:1-2
സങ്കീർത്തനങ്ങൾ 123:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്വർഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണ് ഉയർത്തുന്നു. ദാസന്മാരുടെ കണ്ണ് യജമാനന്റെ കൈയിലേക്കും ദാസിയുടെ കണ്ണ് യജമാനത്തിയുടെ കൈയിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണ് ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്ക്, അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 123:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്വർഗത്തിൽ വാഴുന്ന നാഥാ, തിരുസന്നിധിയിലേക്കു ഞങ്ങൾ കണ്ണുകൾ ഉയർത്തുന്നു. ദാസൻ തന്റെ യജമാനനിലേക്കും ദാസി യജമാനത്തിയിലേക്കും സഹായത്തിനായി നോക്കുന്നതുപോലെ, സർവേശ്വരൻ ഞങ്ങളോടു കരുണ കാട്ടുന്നതുവരെ, ഞങ്ങൾ ഞങ്ങളുടെ ദൈവമായ അവിടുത്തെ നോക്കിക്കൊണ്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 123:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സ്വർഗ്ഗത്തിൽ വസിക്കുന്നവനായ യഹോവേ, അങ്ങയിലേക്ക് ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു. ദാസന്മാരുടെ കണ്ണുകൾ യജമാനന്റെ കൈയിലേക്കും ദാസിയുടെ കണ്ണുകൾ യജമാനത്തിയുടെ കൈയിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്ക്, അവിടുന്ന് ഞങ്ങളോട് കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 123:1-2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു. ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു, അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 123:1-2 സമകാലിക മലയാളവിവർത്തനം (MCV)
സ്വർഗത്തിൽ സിംഹാസനസ്ഥനായിരിക്കുന്ന അങ്ങയിലേക്ക്, ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു. അടിമകളുടെ കണ്ണുകൾ തങ്ങളുടെ യജമാനന്റെ കൈയിലേക്കും ദാസിയുടെ കണ്ണുകൾ അവരുടെ യജമാനത്തിയുടെ കൈയിലേക്കും എന്നതുപോലെ, ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിലേക്ക്, കരുണ കാണിക്കുന്നതുവരെ നോക്കിക്കൊണ്ടിരിക്കും.