സങ്കീർത്തനങ്ങൾ 118:24-26
സങ്കീർത്തനങ്ങൾ 118:24-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ച് ആനന്ദിക്ക. യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത നല്കേണമേ. യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽ നിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.
സങ്കീർത്തനങ്ങൾ 118:24-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതു സർവേശ്വരൻ പ്രവർത്തിച്ച ദിവസമാണ്. നമുക്ക് ആനന്ദിച്ചുല്ലസിക്കാം. സർവേശ്വരാ, ഞങ്ങളെ രക്ഷിച്ചാലും, അവിടുന്നു ഞങ്ങൾക്കു വിജയം നല്കണമേ. സർവേശ്വരന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ; ഞങ്ങൾ അവിടുത്തെ ആലയത്തിൽനിന്നു നിങ്ങളെ ആശീർവദിക്കുന്നു.
സങ്കീർത്തനങ്ങൾ 118:24-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇത് യഹോവ ഉണ്ടാക്കിയ ദിവസം; ഇന്ന് നാം സന്തോഷിച്ച് ആനന്ദിക്കുക. യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്ക് ജയം നല്കേണമേ. യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്ന് നിങ്ങളെ അനുഗ്രഹിക്കുന്നു.
സങ്കീർത്തനങ്ങൾ 118:24-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക. യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത നല്കേണമേ. യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.
സങ്കീർത്തനങ്ങൾ 118:24-26 സമകാലിക മലയാളവിവർത്തനം (MCV)
ഇന്ന് യഹോവ ഉണ്ടാക്കിയ ദിവസം; ഇന്ന് നമുക്ക് ആനന്ദിച്ച് ഉല്ലസിക്കാം. യഹോവേ, ഞങ്ങളെ രക്ഷിക്കണമേ! യഹോവേ, ഞങ്ങൾക്കു വിജയം നൽകണമേ! യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; യഹോവയുടെ മന്ദിരത്തിൽനിന്ന് ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു.