സങ്കീർത്തനങ്ങൾ 111:4-5
സങ്കീർത്തനങ്ങൾ 111:4-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ തന്റെ അദ്ഭുതങ്ങൾക്ക് ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നെ. തന്റെ ഭക്തന്മാർക്ക് അവൻ ആഹാരം കൊടുക്കുന്നു; അവൻ തന്റെ നിയമത്തെ എന്നേക്കും ഓർക്കുന്നു.
സങ്കീർത്തനങ്ങൾ 111:4-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തന്റെ അദ്ഭുതപ്രവൃത്തികൾ അവിടുന്നു സ്മരണീയമാക്കിയിരിക്കുന്നു. അവിടുന്നു കൃപാലുവും കാരുണ്യവാനുമാകുന്നു. അവിടുന്നു തന്റെ ഭക്തന്മാർക്ക് ആഹാരം നല്കുന്നു. അവിടുന്നു തന്റെ ഉടമ്പടി എപ്പോഴും ഓർക്കുന്നു.
സങ്കീർത്തനങ്ങൾ 111:4-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം തന്റെ അത്ഭുതപ്രവൃത്തികൾ ഓർമ്മിക്കപ്പെടുവാൻ ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നെ. തന്റെ ഭക്തന്മാർക്ക് അവിടുന്ന് ആഹാരം കൊടുക്കുന്നു; ദൈവം തന്റെ ഉടമ്പടി എന്നേക്കും ഓർമ്മിക്കുന്നു.
സങ്കീർത്തനങ്ങൾ 111:4-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ തന്റെ അത്ഭുതങ്ങൾക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നേ. തന്റെ ഭക്തന്മാർക്കു അവൻ ആഹാരം കൊടുക്കുന്നു; അവൻ തന്റെ നിയമത്തെ എന്നേക്കും ഓർക്കുന്നു.