സങ്കീർത്തനങ്ങൾ 109:1-4
സങ്കീർത്തനങ്ങൾ 109:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ. ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരേ തുറന്നിരിക്കുന്നു; ഭോഷ്കുള്ള നാവുകൊണ്ട് അവർ എന്നോടു സംസാരിച്ചിരിക്കുന്നു. അവർ ദ്വേഷവാക്കുകൾകൊണ്ട് എന്നെ വളഞ്ഞു കാരണംകൂടാതെ എന്നോടു പൊരുതിയിരിക്കുന്നു. എന്റെ സ്നേഹത്തിനു പകരം അവർ വൈരം കാണിക്കുന്നു; ഞാനോ പ്രാർഥന ചെയ്തുകൊണ്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 109:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു; അവിടുന്നു മൗനമായിരിക്കരുതേ. ദുഷ്ടരും വഞ്ചകരും എനിക്കെതിരെ തിരിഞ്ഞിരിക്കുന്നു. അവർ എനിക്കെതിരെ നുണ ചൊരിയുന്നു. വിദ്വേഷം നിറഞ്ഞ വാക്കുകൾകൊണ്ട് അവർ എന്നെ വളയുന്നു. കാരണം കൂടാതെ എന്നെ ആക്രമിക്കുന്നു. ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നു. ഞാൻ അവരെ സ്നേഹിക്കുന്നു. എന്നിട്ടും അവർ എനിക്കെതിരെ ദോഷം ആരോപിക്കുന്നു.
സങ്കീർത്തനങ്ങൾ 109:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ. ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു; ഭോഷ്കുള്ള നാവുകൊണ്ട് അവർ എന്നോട് സംസാരിച്ചിരിക്കുന്നു. അവർ വിദ്വേഷവാക്കുകൾകൊണ്ട് എന്നെ വളഞ്ഞ് കാരണംകൂടാതെ എന്നോട് പോരാടിയിരിക്കുന്നു. എന്റെ സ്നേഹത്തിന് പകരം അവർ എന്നെ കുറ്റം ചുമത്തുന്നു; എന്നാൽ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 109:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ. ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു; ഭോഷ്കുള്ള നാവുകൊണ്ടു അവർ എന്നോടു സംസാരിച്ചിരിക്കുന്നു. അവർ ദ്വേഷവാക്കുകൾകൊണ്ടു എന്നെ വളഞ്ഞു കാരണംകൂടാതെ എന്നോടു പൊരുതിയിരിക്കുന്നു. എന്റെ സ്നേഹത്തിന്നു പകരം അവർ വൈരം കാണിക്കുന്നു; ഞാനോ പ്രാർത്ഥന ചെയ്തുകൊണ്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 109:1-4 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ സ്തുതിക്കുന്ന എന്റെ ദൈവമേ, മൗനമായിരിക്കരുതേ, ദുഷ്ടതയും വഞ്ചനയും ഉള്ള മനുഷ്യർ, അവരുടെ വായ് എനിക്കെതിരേ തുറന്നിരിക്കുന്നു; വ്യാജംപറയുന്ന നാവുകൊണ്ട് അവർ എനിക്കെതിരേ സംസാരിച്ചിരിക്കുന്നു. വിദ്വേഷത്തിന്റെ വാക്കുകളാൽ അവർ എന്നെ വളഞ്ഞിരിക്കുന്നു; അകാരണമായി അവർ എന്നെ ആക്രമിക്കുന്നു. എന്റെ സൗഹൃദത്തിനു പകരം അവർ എന്റെമേൽ ആരോപണം ഉന്നയിക്കുന്നു, ഞാനോ പ്രാർഥനാനിരതനായിരിക്കുന്നു.