സങ്കീർത്തനങ്ങൾ 103:1-5

സങ്കീർത്തനങ്ങൾ 103:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്റെ ആത്മാവേ, സർവേശ്വരനെ വാഴ്ത്തുക! എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധ നാമത്തെ വാഴ്ത്തുക. എന്റെ ആത്മാവേ, സർവേശ്വരനെ വാഴ്ത്തുക! അവിടുന്നു ചെയ്ത നന്മകളൊന്നും മറക്കരുത്. അവിടുന്ന് എന്റെ എല്ലാ അകൃത്യങ്ങളും ക്ഷമിക്കുന്നു. എല്ലാ രോഗങ്ങളും സുഖപ്പെടുത്തുന്നു. അവിടുന്നു എന്റെ ജീവനെ മരണത്തിൽ നിന്നു വിടുവിക്കുന്നു. ശാശ്വതമായ സ്നേഹവും കരുണയുംകൊണ്ട് എന്നെ കിരീടമണിയിക്കുന്നു. എന്റെ യൗവനം കഴുകൻറേതുപോലെ പുതുക്കപ്പെടാൻ വേണ്ടി, ആയുഷ്കാലം മുഴുവൻ അവിടുന്നെന്നെ നന്മ കൊണ്ടു സംതൃപ്തനാക്കുന്നു.

സങ്കീർത്തനങ്ങൾ 103:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്‍റെ സർവ്വാന്തരംഗവുമേ, അവിടുത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവിടുന്ന് നൽകിയ ഉപകാരങ്ങൾ ഒന്നും മറക്കരുത്. ദൈവം നിന്‍റെ എല്ലാ അകൃത്യങ്ങളും മോചിക്കുന്നു; നിന്‍റെ സകലരോഗങ്ങളും സൗഖ്യമാക്കുന്നു; കർത്താവ് നിന്‍റെ ജീവനെ നാശത്തിൽനിന്ന് വീണ്ടെടുക്കുന്നു; അവിടുന്ന് സ്നേഹത്താലും കരുണയാലും എന്നെ അനുഗ്രഹിക്കുന്നു. നിന്‍റെ യൗവനം കഴുകനെപ്പോലെ പുതുക്കപ്പെടുവാനായി അവിടുന്ന് നിന്‍റെ വായെ നന്മകൊണ്ടു തൃപ്തിപ്പെടുത്തുന്നു.