സങ്കീർത്തനങ്ങൾ 100:2-3
സങ്കീർത്തനങ്ങൾ 100:2-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ. യഹോവ തന്നെ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി; നാം അവനുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നെ.
സങ്കീർത്തനങ്ങൾ 100:2-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സന്തോഷത്തോടെ സർവേശ്വരനെ ആരാധിക്കട്ടെ. ആനന്ദഗീതത്തോടെ തിരുസന്നിധിയിൽ വരട്ടെ. സർവേശ്വരനാണ് ദൈവമെന്നറിയുവിൻ, അവിടുന്നു നമ്മെ സൃഷ്ടിച്ചു. നാം അവിടുത്തേക്കുള്ളവർ. നാം അവിടുത്തെ ജനവും അവിടുന്നു മേയ്ക്കുന്ന ആടുകളുംതന്നെ.
സങ്കീർത്തനങ്ങൾ 100:2-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സന്തോഷത്തോടെ യഹോവയെ സേവിക്കുവിൻ; സംഗീതത്തോടെ അവിടുത്തെ സന്നിധിയിൽ വരുവിൻ. യഹോവ തന്നെ ദൈവം എന്നറിയുവിൻ; അവിടുന്ന് നമ്മെ ഉണ്ടാക്കി; നാം ദൈവത്തിനുള്ളവർ ആകുന്നു; അവിടുത്തെ ജനവും അവിടുന്ന് മേയിക്കുന്ന ആടുകളും തന്നെ.
സങ്കീർത്തനങ്ങൾ 100:2-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ. യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി; നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.
സങ്കീർത്തനങ്ങൾ 100:2-3 സമകാലിക മലയാളവിവർത്തനം (MCV)
ആഹ്ലാദത്തോടെ യഹോവയെ ആരാധിക്കുക; ആനന്ദഗാനങ്ങൾ ആലപിച്ച് തിരുസന്നിധിയിൽ വരിക. യഹോവ ആകുന്നു ദൈവം എന്നറിയുക. അവിടന്നാണ് നമ്മെ നിർമിച്ചത്, നാം അവിടത്തെ വകയും ആകുന്നു; നാം അവിടത്തെ ജനവും അവിടത്തെ മേച്ചിൽപ്പുറങ്ങളിലെ അജഗണവുംതന്നെ.