സങ്കീർത്തനങ്ങൾ 10:8-10
സങ്കീർത്തനങ്ങൾ 10:8-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ഗ്രാമങ്ങളുടെ ഒളിവുകളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവച്ച് അവൻ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണുവച്ചിരിക്കുന്നു. സിംഹം മുറ്റുകാട്ടിൽ എന്നപോലെ അവൻ മറവിടത്തിൽ പതുങ്ങുന്നു; എളിയവനെ പിടിപ്പാൻ അവൻ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയിൽ ചാടിച്ചു പിടിക്കുന്നു. അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്റെ ബലത്താൽ വീണുപോകുന്നു.
സങ്കീർത്തനങ്ങൾ 10:8-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവൻ ഗ്രാമങ്ങളിൽ പതിയിരിക്കുന്നു. നിരപരാധികളെ അവൻ ഒളിഞ്ഞിരുന്നു കൊല്ലുന്നു. അവന്റെ ഗൂഢദൃഷ്ടി അഗതികളെ തിരയുന്നു. എളിയവരുടെമേൽ ചാടിവീഴാൻ അവൻ സിംഹത്തെപ്പോലെ പതിയിരിക്കുന്നു. അവൻ അവരെ കെണിയിൽ വീഴ്ത്തി പിടിക്കുന്നു. എളിയവർ ഞെരിച്ചമർത്തപ്പെടുന്നു, ദുഷ്ടന്റെ ശക്തിയാൽ അവർ നിലംപതിക്കുന്നു.
സങ്കീർത്തനങ്ങൾ 10:8-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ ഗ്രാമങ്ങളുടെ ഒളിവിടങ്ങളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവച്ച് അവൻ നിഷ്ക്കളങ്കനെ കൊല്ലുന്നു; അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണ് വച്ചിരിക്കുന്നു. സിംഹം മുറ്റുകാട്ടിൽ ഇര പിടിക്കാൻ പതുങ്ങുന്നതുപോലെ; എളിയവനെ പിടിക്കുവാൻ അവൻ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയിൽ ചാടിച്ചു പിടിക്കുന്നു. അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്റെ ബലത്താൽ വീണുപോകുന്നു.
സങ്കീർത്തനങ്ങൾ 10:8-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ ഗ്രാമങ്ങളുടെ ഒളിവുകളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവെച്ചു അവൻ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണു വെച്ചിരിക്കുന്നു. സിംഹം മുറ്റുകാട്ടിൽ എന്നപോലെ അവൻ മറവിടത്തിൽ പതുങ്ങുന്നു; എളിയവനെ പിടിപ്പാൻ അവൻ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയിൽ ചാടിച്ചു പിടിക്കുന്നു. അവൻ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്റെ ബലത്താൽ വീണു പോകുന്നു.
സങ്കീർത്തനങ്ങൾ 10:8-10 സമകാലിക മലയാളവിവർത്തനം (MCV)
അവർ ഗ്രാമങ്ങൾക്കരികെ പതിയിരിക്കുന്നു; ഒളിയിടങ്ങളിലിരുന്ന് അവർ നിരപരാധികളെ വധിക്കുന്നു. അവരുടെ കണ്ണ് അഗതികളെ തെരഞ്ഞുകൊണ്ടിരിക്കുന്നു; ഒരു സിംഹത്തെപ്പോലെ അവർ പതുങ്ങി കാത്തിരിക്കുന്നു. നിസ്സഹായരെ പിടികൂടാൻ അവർ പതുങ്ങിയിരിക്കുന്നു; അശരണരെ കടന്നുപിടിക്കുകയും അവരെ തങ്ങളുടെ വലയ്ക്കുള്ളിലാക്കുകയും ചെയ്യുന്നു. അവരുടെ ഇരകളെ അവർ തകർക്കുന്നു, അവർ കുഴഞ്ഞുവീഴുന്നു; അവരുടെ കരബലത്തിൻകീഴിലവർ നിലംപരിശാകുന്നു.