സങ്കീർത്തനങ്ങൾ 1:1-2
സങ്കീർത്തനങ്ങൾ 1:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.
സങ്കീർത്തനങ്ങൾ 1:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ ധർമശാസ്ത്രത്തിൽ ആനന്ദിക്കുന്നവർ എത്ര ധന്യർ! രാപ്പകൽ അവർ അതു ധ്യാനിക്കുന്നു. അവർ ദുരുപദേശം തേടുകയില്ല, ദുർമാർഗം അനുകരിക്കയില്ല; ദൈവനിന്ദകരുടെ സംഘത്തിൽ ചേരുകയുമില്ല.
സങ്കീർത്തനങ്ങൾ 1:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവിടുത്തെ ന്യായപ്രമാണം രാവും പകലും ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
സങ്കീർത്തനങ്ങൾ 1:1-2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.
സങ്കീർത്തനങ്ങൾ 1:1-2 സമകാലിക മലയാളവിവർത്തനം (MCV)
ദുഷ്ടരുടെ ആലോചനയിൽ നടക്കാതെയും പാപികളുടെ പാതയിൽ നിൽക്കാതെയും പരിഹാസകരുടെ പീഠങ്ങളിൽ ഇരിക്കാതെയും ജീവിക്കുന്നവർ അനുഗൃഹീതർ. അവർ യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു; അവിടത്തെ ന്യായപ്രമാണം അവർ രാപകൽ ധ്യാനിക്കുന്നു.