സദൃശവാക്യങ്ങൾ 7:1-4
സദൃശവാക്യങ്ങൾ 7:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ച് എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊൾക. നീ ജീവിച്ചിരിക്കേണ്ടതിന് എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക. നിന്റെ വിരലിന്മേൽ അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയിൽ എഴുതുക. ജ്ഞാനത്തോട്: നീ എന്റെ സഹോദരി എന്നു പറക; വിവേകത്തിനു സഖി എന്നു പേർ വിളിക്ക.
സദൃശവാക്യങ്ങൾ 7:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മകനേ, എന്റെ വാക്കുകൾ അനുസരിക്കുക; എന്റെ കല്പനകൾ സംഗ്രഹിക്കുക. എന്റെ കല്പനകൾ പാലിച്ചാൽ നീ ജീവിക്കും കണ്ണിലെ കൃഷ്ണമണി എന്നപോലെ എന്റെ പ്രബോധനം കാത്തുസൂക്ഷിക്കുക. അതു നിന്റെ വിരലിന്മേൽ അണിയുക; ഹൃദയഫലകത്തിൽ കൊത്തിവയ്ക്കുക. ജ്ഞാനത്തോടു ‘നീ എന്റെ സഹോദരി’ എന്നു പറയുക, വിവേകത്തെ ‘ആത്മസുഹൃത്ത്’ എന്നു വിളിക്കുക.
സദൃശവാക്യങ്ങൾ 7:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മകനേ, എന്റെ വചനങ്ങൾ പ്രമാണിച്ച് എന്റെ കല്പനകൾ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊള്ളുക. നീ ജീവിച്ചിരിക്കേണ്ടതിന് എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിപോലെ കാത്തുകൊള്ളുക. നിന്റെ വിരലിന്മേൽ അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയിൽ എഴുതുക. ജ്ഞാനത്തോട്: “നീ എന്റെ സഹോദരി” എന്നു പറയുക; വിവേകത്തെ സഖി എന്നു വിളിക്കുക.
സദൃശവാക്യങ്ങൾ 7:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊൾക. നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക. നിന്റെ വിരലിന്മേൽ അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയിൽ എഴുതുക. ജ്ഞാനത്തോടു: നീ എന്റെ സഹോദരി എന്നു പറക; വിവേകത്തിന്നു സഖി എന്നു പേർ വിളിക്ക.
സദൃശവാക്യങ്ങൾ 7:1-4 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ കുഞ്ഞേ, എന്റെ വചനങ്ങൾ പ്രമാണിക്കുകയും എന്റെ കൽപ്പനകൾ നിന്റെ ഉള്ളിൽ സംഗ്രഹിക്കുകയും ചെയ്യുക. എന്റെ കൽപ്പനകൾ പ്രമാണിക്കുക, എന്നാൽ നീ ജീവിക്കും; എന്റെ ഉപദേശങ്ങൾ നിന്റെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കുക. അവ നിന്റെ വിരലുകളിൽ ചേർത്തുബന്ധിക്കുക; നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക. ജ്ഞാനത്തോട്, “നീ എന്റെ സഹോദരി” എന്നും, വിവേകത്തോട്, “നീ എന്റെ അടുത്ത ബന്ധു” എന്നും പറയുക.