സദൃശവാക്യങ്ങൾ 4:26-27 - Compare All Versions

സദൃശവാക്യങ്ങൾ 4:26-27 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ. ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്; നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 MALOVBSI

സദൃശവാക്യങ്ങൾ 4:26-27 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

നിന്റെ ചുവടുകൾ ശ്രദ്ധയോടെ വയ്‍ക്കുക. നിന്റെ വഴികൾ സുരക്ഷിതമായിരിക്കും. ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത് തിന്മയിൽ കാൽ ഊന്നാതിരിക്കുക.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 MALCLBSI

സദൃശവാക്യങ്ങൾ 4:26-27 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

നിന്‍റെ കാലുകളുടെ പാത നിരപ്പാക്കുക; നിന്‍റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ. ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്; നിന്‍റെ കാലുകൾ തിന്മയിൽനിന്ന് അകലുമാറാക്കുക.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 IRVMAL

സദൃശവാക്യങ്ങൾ 4:26-27 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ. ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു; നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.

സദൃശവാക്യങ്ങൾ 4:26-27 MCV (സമകാലിക മലയാളവിവർത്തനം)

നിന്റെ പാദങ്ങൾക്കു പാത നിരപ്പാക്കുക അപ്പോൾ നിന്റെ വഴികളെല്ലാം സുസ്ഥിരമായിരിക്കും. നീ വലത്തോട്ടോ ഇടത്തോട്ടോ വ്യതിചലിക്കരുത്; നിന്റെ കാലുകൾ തിന്മയിൽനിന്ന് ഒഴിഞ്ഞിരിക്കട്ടെ.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 MCV