സദൃശവാക്യങ്ങൾ 4:22-23
സദൃശവാക്യങ്ങൾ 4:22-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവയെ കിട്ടുന്നവർക്ക് അവ ജീവനും അവരുടെ സർവദേഹത്തിനും സൗഖ്യവും ആകുന്നു. സകല ജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 വായിക്കുകസദൃശവാക്യങ്ങൾ 4:22-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവയെ കണ്ടെത്തുന്നവന് അവ ജീവനും, അവന്റെ ദേഹത്തിന് അതു സൗഖ്യദായകവുമാകുന്നു. ജാഗ്രതയോടെ നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക; അവിടെനിന്നാണല്ലോ ജീവന്റെ ഉറവ പുറപ്പെടുന്നത്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 വായിക്കുകസദൃശവാക്യങ്ങൾ 4:22-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവയെ കിട്ടുന്നവർക്ക് അവ ജീവനും അവരുടെ മുഴുവൻശരീരത്തിനും സൗഖ്യവും ആകുന്നു. സകലജാഗ്രതയോടുംകൂടി നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലയോ ആകുന്നത്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 വായിക്കുകസദൃശവാക്യങ്ങൾ 4:22-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവയെ കിട്ടുന്നവർക്കു അവ ജീവനും അവരുടെ സർവ്വദേഹത്തിന്നും സൗഖ്യവും ആകുന്നു. സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 4 വായിക്കുക