സദൃശവാക്യങ്ങൾ 31:20-22
സദൃശവാക്യങ്ങൾ 31:20-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു. തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവർക്കൊക്കെയും ചുവപ്പുകമ്പിളി ഉണ്ടല്ലോ. അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്.
സദൃശവാക്യങ്ങൾ 31:20-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദരിദ്രരെയും അഗതികളെയും ഉദാരമായി സഹായിക്കുന്നു. മഞ്ഞു പെയ്യുന്ന കാലത്ത് അവൾ സ്വഭവനത്തിലുള്ളവരെ ഓർത്ത് ആകുലപ്പെടുന്നില്ല. വീട്ടിലുള്ള എല്ലാവർക്കും കമ്പിളി വസ്ത്രമുണ്ടല്ലോ. അവൾ സ്വന്ത കൈകൊണ്ടു വിരിപ്പുകൾ നിർമ്മിക്കുന്നു; സ്വയം നെയ്തുണ്ടാക്കിയ നേർത്ത ലിനൻ കൊണ്ടുള്ള കടുംചുവപ്പു വസ്ത്രങ്ങൾ അവൾ ധരിക്കുന്നു.
സദൃശവാക്യങ്ങൾ 31:20-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൾ തന്റെ കൈ എളിയവർക്കുവേണ്ടി തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്ക് കൈ നീട്ടുന്നു. തന്റെ വീട്ടുകാരെക്കുറിച്ച് അവൾ ഹിമകാലത്ത് ഭയപ്പെടുന്നില്ല; അവളുടെ വീട്ടിലുള്ള എല്ലാവർക്കും ചുവപ്പു കമ്പിളി ഉണ്ടല്ലോ. അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ചണപട്ടും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്.
സദൃശവാക്യങ്ങൾ 31:20-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു. തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവർക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ. അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.
സദൃശവാക്യങ്ങൾ 31:20-22 സമകാലിക മലയാളവിവർത്തനം (MCV)
അവൾ തന്റെ കൈകൾ ദരിദ്രർക്കായി തുറക്കുന്നു സഹായം അർഹിക്കുന്നവർക്കുവേണ്ടി തന്റെ കൈകൾ നീട്ടുന്നു. ഹിമകാലം വരുമ്പോൾ, തന്റെ കുടുംബാംഗങ്ങളെയോർത്തവൾ ഭയക്കുന്നില്ല; കാരണം അവരെല്ലാം രക്താംബരം ധരിച്ചിരിക്കുന്നു. അവൾ തന്റെ കിടക്കയ്ക്കു പരവതാനി ഉണ്ടാക്കുന്നു; മേൽത്തരമായ ചണനൂലും ഊതനൂലും അവൾ അണിഞ്ഞിരിക്കുന്നു.
