സദൃശവാക്യങ്ങൾ 29:24-25
സദൃശവാക്യങ്ങൾ 29:24-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കള്ളനുമായി പങ്കു കൂടുന്നവൻ സ്വന്ത പ്രാണനെ പകയ്ക്കുന്നു; അവൻ സത്യവാചകം കേൾക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും. മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.
സദൃശവാക്യങ്ങൾ 29:24-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കള്ളന്റെ കൂട്ടാളി തന്റെ ജീവനെ വെറുക്കുന്നു; അവൻ ശാപവാക്കു കേൾക്കുന്നു; ഒന്നും വെളിപ്പെടുത്തുന്നില്ലതാനും. മനുഷ്യനെ ഭയപ്പെടുന്നതു കെണി ആകുന്നു; സർവേശ്വരനിൽ ആശ്രയിക്കുന്നവൻ സുരക്ഷിതനായിരിക്കും.
സദൃശവാക്യങ്ങൾ 29:24-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കള്ളന്റെ പങ്കാളി സ്വന്തം പ്രാണനെ പകക്കുന്നു; അവൻ സത്യം ചെയ്യുന്നു; ഒന്നും വെളിപ്പെടുത്തുന്നതുമില്ല. മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവൻ രക്ഷപ്രാപിക്കും.
സദൃശവാക്യങ്ങൾ 29:24-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കള്ളനുമായി പങ്കു കൂടുന്നവൻ സ്വന്ത പ്രാണനെ പകെക്കുന്നു; അവൻ സത്യവാചകം കേൾക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും. മാനുഷഭയം ഒരു കണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.
സദൃശവാക്യങ്ങൾ 29:24-25 സമകാലിക മലയാളവിവർത്തനം (MCV)
മോഷ്ടാക്കളുടെ കൂട്ടാളികളാകുന്നത് സ്വയം മുറിപ്പെടുത്തുന്നതിനു തുല്യമാണ്; അവർ സത്യമേ പറയൂ എന്ന് ശപഥംചെയ്തിരിക്കുന്നു; എന്നാൽ ഒന്നും തുറന്നുപറയാൻ തയ്യാറാകുന്നതുമില്ല. മനുഷ്യരെ ഭയക്കുന്നത് അപകടകരമായ ഒരു കെണിയാണ്, എന്നാൽ യഹോവയെ ഭയപ്പെടുന്നവർ സുരക്ഷിതരായിരിക്കും.