സദൃശവാക്യങ്ങൾ 26:6-8
സദൃശവാക്യങ്ങൾ 26:6-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മൂഢന്റെ കൈവശം വർത്തമാനം അയയ്ക്കുന്നവൻ സ്വന്തകാൽ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു. മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാൽ ഞാന്നുകിടക്കുന്നതു പോലെ മൂഢനു ബഹുമാനം കൊടുക്കുന്നതു കവിണയിൽ കല്ലു കെട്ടി മുറുക്കുന്നതുപോലെ.
സദൃശവാക്യങ്ങൾ 26:6-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മൂഢന്റെ കൈയിൽ സന്ദേശം കൊടുത്തയയ്ക്കുന്നവൻ സ്വന്തം കാലു മുറിച്ചുകളകയും, വിപത്തു ക്ഷണിച്ചു വരുത്തുകയുമാണു ചെയ്യുന്നത്. ഭോഷന്മാരുടെ നാവിലെ സുഭാഷിതങ്ങൾ, മുടന്തന്റെ നിരുപയോഗമായ കാലുകൾ പോലെയാണ്. മൂഢനു ബഹുമതി നല്കുന്നവൻ, കവിണയിൽ കല്ലു ബന്ധിക്കുന്നവനെപ്പോലെ ആണ്.
സദൃശവാക്യങ്ങൾ 26:6-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മൂഢന്റെ കൈവശം വർത്തമാനം അയക്കുന്നവൻ സ്വന്തകാൽ മുറിച്ചുകളയുകയും അന്യായം കുടിക്കുകയും ചെയ്യുന്നു. മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാൽ ഞാന്നു കിടക്കുന്നതുപോലെ. മൂഢന് ബഹുമാനം കൊടുക്കുന്നത് കവിണയിൽ കല്ലുകെട്ടി മുറുക്കുന്നതുപോലെ.
സദൃശവാക്യങ്ങൾ 26:6-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മൂഢന്റെ കൈവശം വർത്തമാനം അയക്കുന്നവൻ സ്വന്തകാൽ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു. മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാൽ ഞാന്നു കിടക്കുന്നതുപോലെ. മൂഢന്നു ബഹുമാനം കൊടുക്കുന്നതു കവിണയിൽ കല്ലു കെട്ടി മുറുക്കുന്നതുപോലെ.
സദൃശവാക്യങ്ങൾ 26:6-8 സമകാലിക മലയാളവിവർത്തനം (MCV)
ഒരു ഭോഷന്റെ കൈവശം സന്ദേശം കൊടുത്തയയ്ക്കുന്നത് സ്വന്തം പാദങ്ങൾ വെട്ടിക്കളയുകയോ വിഷം കുടിക്കുകയോ ചെയ്യുന്നതുപോലെയാണ്. മുടന്തനായ മനുഷ്യന്റെ ഉപയോഗശൂന്യമായ കാൽപോലെയാണ് ഭോഷരുടെ വായിൽനിന്നുള്ള സുഭാഷിതങ്ങൾ. കവിണയിൽ കല്ലു തൊടുക്കുന്നതുപോലെയാണ് ഭോഷനു ബഹുമതി നൽകുന്നത്.