സദൃശവാക്യങ്ങൾ 26:14-16
സദൃശവാക്യങ്ങൾ 26:14-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കതക് ചുഴിക്കുറ്റിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു. മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നത് അവനു പ്രയാസം. ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയനു തോന്നുന്നു.
സദൃശവാക്യങ്ങൾ 26:14-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കതകു വിജാഗിരിയിൽ തിരിയുന്നതുപോലെ മടിയൻ കിടക്കയിൽ കിടന്നു തിരിയുന്നു. മടിയൻ തളികയിൽ കൈ പൂഴ്ത്തുന്നു. അതു വായിലേക്കു കൊണ്ടുപോകാൻ അവനു മടിയാണ്. ബുദ്ധിപൂർവം ഉത്തരം പറയാൻ കഴിയുന്ന ഏഴു പേരെക്കാൾ താൻ ബുദ്ധിമാനെന്നു മടിയൻ സ്വയം ഭാവിക്കുന്നു.
സദൃശവാക്യങ്ങൾ 26:14-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കതക് വിജാഗിരിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു. മടിയൻ തന്റെ കൈ തളികയിൽ പൂഴ്ത്തുന്നു; വായിലേക്ക് തിരികെ കൊണ്ടുവരുന്നത് അവനു പ്രയാസം. ബുദ്ധിയോടെ ഉത്തരം പറയുവാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയനു തോന്നുന്നു.
സദൃശവാക്യങ്ങൾ 26:14-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കതകു ചുഴിക്കുറ്റിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു. മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നതു അവന്നു പ്രയാസം. ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയന്നു തോന്നുന്നു.
സദൃശവാക്യങ്ങൾ 26:14-16 സമകാലിക മലയാളവിവർത്തനം (MCV)
ഒരു കതക് അതിന്റെ വിജാഗിരിയിൽ തിരിയുന്നതുപോലെ, അലസർ തങ്ങളുടെ കിടക്കയിൽ തിരിഞ്ഞുമറിയുന്നു. അലസർ ഭക്ഷണപാത്രത്തിൽ കൈ പൂഴ്ത്തുന്നു; അവർ അതു തിരികെ തന്റെ വായിലേക്ക് അടുപ്പിക്കുന്നതിനുപോലും മടിയാണ്. വിവേകപൂർവം ഉത്തരംനൽകുന്ന ഏഴുപേരെക്കാൾ, താൻ കേമനാണെന്ന് അലസർ മിഥ്യാഭിമാനംകൊള്ളുന്നു.