സദൃശവാക്യങ്ങൾ 22:26-27
സദൃശവാക്യങ്ങൾ 22:26-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ കൈയടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിനു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്. വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നത് എന്തിന്?
സദൃശവാക്യങ്ങൾ 22:26-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ അന്യനുവേണ്ടി ഉറപ്പുകൊടുക്കുകയോ കടത്തിനു ജാമ്യം നില്ക്കുകയോ അരുത്. കടം വീട്ടാൻ വകയില്ലാതായി കടക്കാർ നിന്റെ കിടക്കപോലും എടുത്തുകൊണ്ടു പോകാൻ ഇടയാക്കുന്നതെന്തിന്?
സദൃശവാക്യങ്ങൾ 22:26-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ കൈയടിച്ച് ഉറപ്പിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന് ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്. വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ട് നിന്റെ കീഴിൽനിന്ന് നിന്റെ മെത്ത എടുത്തുകളയുവാൻ ഇടവരുത്തുന്നത് എന്തിന്?
സദൃശവാക്യങ്ങൾ 22:26-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന്നു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുതു. വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നതു എന്തിനു?