സദൃശവാക്യങ്ങൾ 19:16-17 - Compare All Versions
സദൃശവാക്യങ്ങൾ 19:16-17 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു; നടപ്പു സൂക്ഷിക്കാത്തവനോ മരണശിക്ഷ അനുഭവിക്കും. എളിയവനോടു കൃപ കാട്ടുന്നവൻ യഹോവയ്ക്കു വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മയ്ക്ക് അവൻ പകരം കൊടുക്കും.
സദൃശവാക്യങ്ങൾ 19:16-17 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
കല്പന പാലിക്കുന്നവൻ സ്വന്തജീവനെ കാക്കുന്നു; അവയെ അവഗണിക്കുന്നവൻ അതിനെ നശിപ്പിക്കുന്നു. എളിയവനോടു ദയ കാട്ടുന്നവൻ സർവേശ്വരനു കടം കൊടുക്കുന്നു. അവന്റെ പ്രവൃത്തിക്ക് അവിടുന്നു പ്രതിഫലം നല്‌കും.
സദൃശവാക്യങ്ങൾ 19:16-17 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു; നടപ്പ് സൂക്ഷിക്കാത്തവൻ മരണശിക്ഷ അനുഭവിക്കും. എളിയവനോട് കൃപ കാണിക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മയ്ക്ക് അവിടുന്ന് പകരം കൊടുക്കും.
സദൃശവാക്യങ്ങൾ 19:16-17 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു; നടപ്പു സൂക്ഷിക്കാത്തവനോ മരണശിക്ഷ അനുഭവിക്കും. എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മെക്കു അവൻ പകരം കൊടുക്കും.
സദൃശവാക്യങ്ങൾ 19:16-17 MCV (സമകാലിക മലയാളവിവർത്തനം)
കൽപ്പനകൾ പ്രമാണിക്കുന്നവർ തങ്ങളുടെ ജീവൻ സൂക്ഷിക്കുന്നു, എന്നാൽ അവയെ അവഗണിക്കുന്നവർ മരിക്കും. ദരിദ്രരോടു ദയകാണിക്കുന്നവർ യഹോവയ്ക്കു വായ്പകൊടുക്കുന്നു, അവരുടെ പ്രവൃത്തികൾക്ക് അവിടന്ന് പ്രതിഫലംനൽകും.