സദൃശവാക്യങ്ങൾ 19:10-12
സദൃശവാക്യങ്ങൾ 19:10-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സുഖജീവനം ഭോഷനു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ കർത്തൃത്വം നടത്തുന്നതോ ദാസന് എങ്ങനെ? വിവേകബുദ്ധിയാൽ മനുഷ്യനു ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നത് അവനു ഭൂഷണം. രാജാവിന്റെ ക്രോധം സിംഹഗർജനത്തിനു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
സദൃശവാക്യങ്ങൾ 19:10-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആഢംബരജീവിതം ഭോഷൻ അർഹിക്കുന്നില്ല. പ്രഭുക്കന്മാരെ ഭരിക്കാൻ അടിമയ്ക്ക് അത്രപോലും അർഹതയില്ല. വകതിരിവു ക്ഷിപ്രകോപം നിയന്ത്രിക്കും; അപരാധം പൊറുക്കുന്നതു ശ്രേയസ്കരം. രാജാവിന്റെ ഉഗ്രകോപം സിംഹഗർജനം പോലെയാണ്; എന്നാൽ അദ്ദേഹത്തിന്റെ പ്രസാദം പുൽക്കൊടിയിലെ മഞ്ഞുതുള്ളിപോലെ ആകുന്നു.
സദൃശവാക്യങ്ങൾ 19:10-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സുഖജീവിതം ഭോഷന് യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ ദാസൻ എങ്ങനെ ഭരണം നടത്തും? വിവേകബുദ്ധിയാൽ മനുഷ്യന് ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നത് അവന് ഭൂഷണം. രാജാവിന്റെ ക്രോധം സിംഹഗർജ്ജനത്തിനു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
സദൃശവാക്യങ്ങൾ 19:10-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സുഖജീവനം ഭോഷന്നു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ കർത്തൃത്വം നടത്തുന്നതോ ദാസന്നു എങ്ങനെ? വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം. രാജാവിന്റെ ക്രോധം സിംഹഗർജ്ജനത്തിന്നു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
സദൃശവാക്യങ്ങൾ 19:10-12 സമകാലിക മലയാളവിവർത്തനം (MCV)
ആഡംബരജീവിതം ഭോഷർക്കു യോജിച്ചതല്ല— രാജകുമാരന്മാരെ ഒരടിമ ഭരിക്കുന്നത് അതിലെത്രയോ അനഭികാമ്യം! ഒരാളുടെ ജ്ഞാനം അയാൾക്കു ക്ഷമാശീലം നൽകുന്നു; അതിക്രമത്തെ അവഗണിക്കുന്നതിലൂടെ അയാൾ ആദരവുനേടുന്നു. രാജക്രോധം സിംഹഗർജനംപോലെയാണ്, എന്നാൽ അവിടത്തെ പ്രസാദം പുൽപ്പുറത്തെ തുഷാരബിന്ദുപോലെയും.