സദൃശവാക്യങ്ങൾ 16:21-23
സദൃശവാക്യങ്ങൾ 16:21-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വർധിപ്പിക്കുന്നു. വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ. ജ്ഞാനിയുടെ ഹൃദയം അവന്റെ വായ് പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വർധിപ്പിക്കുന്നു.
സദൃശവാക്യങ്ങൾ 16:21-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിവേകി ജ്ഞാനമുള്ളവൻ എന്ന് അറിയപ്പെടും; ഹൃദ്യമായി സംസാരിക്കുന്നവൻ അനുനയമുള്ളവനാകുന്നു. ജ്ഞാനിക്ക് വിജ്ഞാനം ജീവന്റെ ഉറവയാകുന്നു, ഭോഷത്തമോ ഭോഷനുള്ള ശിക്ഷയത്രേ. ജ്ഞാനിയുടെ മനസ്സ് വിവേകപൂർണമാകുന്നു; അതുകൊണ്ട് അവന്റെ വാക്കുകൾക്ക് കൂടുതൽ അനുനയശക്തിയുണ്ട്.
സദൃശവാക്യങ്ങൾ 16:21-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു. വിവേകം വിവേകിക്ക് ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ. ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്ക് വിദ്യ വർദ്ധിപ്പിക്കുന്നു.
സദൃശവാക്യങ്ങൾ 16:21-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു. വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ. ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വർദ്ധിപ്പിക്കുന്നു.
സദൃശവാക്യങ്ങൾ 16:21-23 സമകാലിക മലയാളവിവർത്തനം (MCV)
ജ്ഞാനഹൃദയമുള്ളവർ വിവേകി എന്നു വിളിക്കപ്പെടും, ഹൃദ്യമായ വാക്ക് സ്വാധീനംചെലുത്തും. വിവേകം കൈമുതലാക്കിയവർക്ക് അതു ജീവജലധാരയാണ്, എന്നാൽ മടയത്തരം ഭോഷർക്കു ശിക്ഷയായി ഭവിക്കുന്നു. വിവേകിയുടെ ഹൃദയം അവരുടെ അധരങ്ങൾ ജ്ഞാനമുള്ളവയാക്കുന്നു, അവരുടെ അധരങ്ങൾ സ്വാധീനംചെലുത്തും.