സദൃശവാക്യങ്ങൾ 14:1-3 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 14:1-3 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്തമുള്ളവളോ അതു സ്വന്ത കൈകളാൽ പൊളിച്ചുകളയുന്നു. നേരായി നടക്കുന്നവൻ യഹോവാഭക്തൻ; നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു. ഭോഷന്റെ വായിൽ ഡംഭത്തിന്റെ വടിയുണ്ട്; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 MALOVBSI

സദൃശവാക്യങ്ങൾ 14:1-3 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ജ്ഞാനം തന്റെ ഭവനം പണിയുന്നു, ഭോഷത്തം സ്വന്തകൈകൊണ്ട് അതു പൊളിച്ചുകളയുന്നു. നേർവഴിയിൽ നടക്കുന്നവൻ ദൈവഭക്തനാകുന്നു; വക്രമാർഗത്തിൽ ചരിക്കുന്നവൻ അവിടുത്തെ നിന്ദിക്കുന്നു. മൂഢന്റെ ഭാഷണം അവന്റെ മുതുകിന് അടി ഏല്പിക്കുന്നു. എന്നാൽ ജ്ഞാനിയുടെ വാക്കുകൾ അവനെ സംരക്ഷിക്കുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 MALCLBSI

സദൃശവാക്യങ്ങൾ 14:1-3 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്‍റെ വീട് പണിയുന്നു; ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു. നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു; നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു. ഭോഷന്‍റെ സംസാരം തനിക്കുതന്നെ ശിക്ഷ വിളിച്ചുവരുത്തുന്നു; ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 IRVMAL

സദൃശവാക്യങ്ങൾ 14:1-3 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു. നേരായി നടക്കുന്നവൻ യഹോവാഭക്തൻ; നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു. ഭോഷന്റെവായിൽ ഡംഭത്തിന്റെ വടിയുണ്ടു; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു.

സദൃശവാക്യങ്ങൾ 14:1-3 MCV (സമകാലിക മലയാളവിവർത്തനം)

ജ്ഞാനമുള്ള വനിത തന്റെ വീട് പണിയുന്നു, എന്നാൽ ഭോഷയായവൾ സ്വന്തം കൈകൊണ്ട് തന്റെ ഭവനം ഇടിച്ചുതകർക്കുന്നു. യഹോവയെ ഭയപ്പെടുന്നവർ സത്യസന്ധതയോടെ ജീവിക്കുന്നു, എന്നാൽ അവിടത്തെ നിന്ദിക്കുന്നവർ തങ്ങളുടെ കുത്സിതമാർഗം അവലംബിക്കുന്നു. ഭോഷരുടെ വായ് അഹങ്കാരവാക്കുൾ ഉരുവിടുന്നു, എന്നാൽ ജ്ഞാനിയുടെ അധരം അവരെ സംരക്ഷിക്കുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 MCV