സദൃശവാക്യങ്ങൾ 12:18-20
സദൃശവാക്യങ്ങൾ 12:18-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്; ജ്ഞാനികളുടെ നാവോ സുഖപ്രദം. സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ മാത്ര നേരത്തേക്കേയുള്ളൂ. ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്; സമാധാനം ആലോചിക്കുന്നവർക്കോ സന്തോഷം ഉണ്ട്.
സദൃശവാക്യങ്ങൾ 12:18-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരുവന്റെ അവിവേകവാക്കുകൾ വാളെന്നപോലെ തുളച്ചു കയറാം, ജ്ഞാനിയുടെ വാക്കുകൾ മുറിവുണക്കുന്നു. സത്യസന്ധമായ വചസ്സുകൾ എന്നേക്കും നിലനില്ക്കും, വ്യാജവാക്കുകളോ ക്ഷണികമത്രേ. ദുരുപായം നടത്തുന്നവരുടെ ഹൃദയത്തിൽ വഞ്ചനയുണ്ട്; നന്മ നിരൂപിക്കുന്നവർ സന്തോഷിക്കുന്നു.
സദൃശവാക്യങ്ങൾ 12:18-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വാളുകൊണ്ട് കുത്തുന്നതുപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്; ജ്ഞാനികളുടെ നാവോ സുഖപ്രദം. സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ ക്ഷണികമത്രേ. ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്; സമാധാനകാംക്ഷികൾക്ക് സന്തോഷം ഉണ്ട്.
സദൃശവാക്യങ്ങൾ 12:18-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം. സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു. ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവു ഉണ്ടു; സമാധാനം ആലോചിക്കുന്നവർക്കോ സന്തോഷം ഉണ്ടു.
സദൃശവാക്യങ്ങൾ 12:18-20 സമകാലിക മലയാളവിവർത്തനം (MCV)
വീണ്ടുവിചാരമില്ലാത്തവരുടെ വാക്കുകൾ വാളുകൾപോലെ തുളച്ചുകയറുന്നു, എന്നാൽ ജ്ഞാനിയുടെ നാവു സൗഖ്യദായകമാകുന്നു. സത്യസന്ധമായ നാവു സദാകാലത്തേക്കും നിലനിൽക്കുന്നു, എന്നാൽ വ്യാജംപറയുന്ന അധരം നൈമിഷികമാണ്. ദുഷ്ടത നെയ്തുകൂട്ടുന്നവരുടെ ഹൃദയത്തിൽ കുടിലത ആവസിക്കുന്നു, എന്നാൽ സമാധാനം പ്രചരിപ്പിക്കുന്നവർക്ക് ആനന്ദമുണ്ട്.