സദൃശവാക്യങ്ങൾ 11:6-7
സദൃശവാക്യങ്ങൾ 11:6-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താൽ പിടിപെടും. ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശയ്ക്കു ഭംഗം വരുന്നു.
സദൃശവാക്യങ്ങൾ 11:6-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതി സത്യസന്ധരെ മോചിപ്പിക്കുന്നു; തങ്ങളുടെ ദുരാശയാൽ വഞ്ചകർ പിടിക്കപ്പെടും. ദുഷ്ടന്റെ പ്രത്യാശ മരണത്തോടെ ഇല്ലാതാകുന്നു; അധർമിയുടെ പ്രതീക്ഷയ്ക്ക് ഭംഗം നേരിടുന്നു.
സദൃശവാക്യങ്ങൾ 11:6-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികൾ അവരുടെ ദുർമ്മോഹത്താൽ പിടിക്കപ്പെടും. ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശയ്ക്ക് ഭംഗംവരുന്നു.
സദൃശവാക്യങ്ങൾ 11:6-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താൽ പിടിപെടും. ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശെക്കു ഭംഗം വരുന്നു.
സദൃശവാക്യങ്ങൾ 11:6-7 സമകാലിക മലയാളവിവർത്തനം (MCV)
സത്യസന്ധരുടെ നീതിനിഷ്ഠ അവരെ വിടുവിക്കുന്നു, എന്നാൽ അവിശ്വസ്തരോ, തങ്ങളുടെ അത്യാർത്തിയാൽ കെണിയിലകപ്പെടുന്നു. ദുഷ്ടരുടെ മരണത്തോടെ അവരുടെ പ്രതീക്ഷകളും തകരുന്നു; അവരുടെ ശക്തിയിൽ ചെയ്ത വാഗ്ദാനങ്ങളൊക്കെയും നിഷ്ഫലമാകുന്നു.