ഫിലേമൊന് 1:4-7

ഫിലേമൊന് 1:4-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കർത്താവായ യേശുവിനോടും സകല വിശുദ്ധന്മാരോടും താങ്കൾക്കുള്ള സ്നേഹത്തെയും താങ്കളുടെ വിശ്വാസത്തെയും സംബന്ധിച്ചു ഞാൻ കേൾക്കുന്നതുകൊണ്ട് എന്റെ പ്രാർഥനയിൽ താങ്കളെ ഓർക്കുമ്പോഴെല്ലാം ഞാൻ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ക്രിസ്തുവിനോടുള്ള ഐക്യത്തിൽ നമുക്കു കൈവരുന്ന സർവ നന്മകളെയുംകുറിച്ചുള്ള പരിജ്ഞാനം വർധിക്കുന്നതിന് താങ്കളുടെ വിശ്വാസംമൂലം ഉണ്ടായ കൂട്ടായ്മ ഇടയാക്കട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. പ്രിയപ്പെട്ട സഹോദരാ, താങ്കളുടെ സ്നേഹം എനിക്ക് അത്യധികമായ ആനന്ദവും ആശ്വാസവും ഉളവാക്കിയിരിക്കുന്നു. ദൈവജനത്തിന്റെ ഹൃദയങ്ങൾക്ക് താങ്കൾ ഉന്മേഷം പകർന്നുവല്ലോ.