ഓബദ്യാവ് 1:1
ഓബദ്യാവ് 1:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഓബദ്യാവിന്റെ ദർശനം. യഹോവയായ കർത്താവ് എദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു; നാം യഹോവയിങ്കൽനിന്ന് ഒരു വർത്തമാനം കേട്ടിരിക്കുന്നു; ജാതികളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; എഴുന്നേല്പിൻ; നാം അവളുടെ നേരേ യുദ്ധത്തിനു പുറപ്പെടുക.
ഓബദ്യാവ് 1:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഓബദ്യായുടെ ദർശനം: എദോമിനെക്കുറിച്ച് കർത്താവായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ജനതകളുടെ ഇടയിലേക്കു സർവേശ്വരൻ ഒരു ദൂതനെ അയച്ചിരിക്കുന്നു; അവിടുത്തെ സന്ദേശം ഞങ്ങൾ കേട്ടിരിക്കുന്നു. എഴുന്നേല്ക്കുവിൻ, എദോമിനോടു യുദ്ധം ചെയ്യാൻ പുറപ്പെടുവിൻ.
ഓബദ്യാവ് 1:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഓബദ്യാവിന്റെ ദർശനം. യഹോവയായ കർത്താവ് ഏദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നാം യഹോവയിങ്കൽനിന്ന് ഒരു വർത്തമാനം കേട്ടിരിക്കുന്നു; ജനതകളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; ‘എഴുന്നേൽക്കുവിൻ; നാം അവളുടെ നേരെ യുദ്ധത്തിന് പുറപ്പെടുക.’”
ഓബദ്യാവ് 1:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഓബദ്യാവിന്റെ ദർശനം. യഹോവയായ കർത്താവു എദോമിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു; നാം യഹോവയിങ്കൽനിന്നു ഒരു വർത്തമാനം കേട്ടിരിക്കുന്നു; ജാതികളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; എഴുന്നേല്പിൻ; നാം അവളുടെ നേരെ യുദ്ധത്തിന്നു പുറപ്പെടുക.
ഓബദ്യാവ് 1:1 സമകാലിക മലയാളവിവർത്തനം (MCV)
ഓബദ്യാവിനുണ്ടായ ദർശനം. യഹോവയായ കർത്താവ് ഏദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു— യഹോവയിൽനിന്ന് നാം ഒരു സന്ദേശം കേട്ടിരിക്കുന്നു: “എഴുന്നേൽക്കുക, അവളുടെനേരേ യുദ്ധത്തിനായി നാം പുറപ്പെടുക,” എന്ന് അറിയിക്കുന്നതിന്, ഒരു സ്ഥാനപതിയെ രാഷ്ട്രങ്ങളിലേക്ക് അയച്ചിരിക്കുന്നു.