ഉള്ളടക്കത്തിലേക്ക് പോകുക

സംഖ്യാപുസ്തകം 8:4 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സംഖ്യാപുസ്തകം 8:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നിലവിളക്കിന്റെ പണിയോ, അതു പൊന്നുകൊണ്ട് അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നെ; യഹോവ മോശെയെ കാണിച്ച മാതൃകപോലെതന്നെ അവൻ നിലവിളക്ക് ഉണ്ടാക്കി.

സംഖ്യാപുസ്തകം 8 MALOVBSI

സംഖ്യാപുസ്തകം 8:4 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

സർവേശ്വരൻ കാണിച്ചുകൊടുത്ത മാതൃകയിൽ വിളക്കുകാൽ നിർമ്മിച്ചു. ചുവടുമുതൽ മുകളിലത്തെ പുഷ്പാകൃതിയിലുള്ള അഗ്രങ്ങൾവരെ അടിച്ചുപരത്തിയ സ്വർണംകൊണ്ടാണു വിളക്കുകാൽ നിർമ്മിച്ചത്.

സംഖ്യാപുസ്തകം 8 MALCLBSI

സംഖ്യാപുസ്തകം 8:4 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

നിലവിളക്ക് പണിതത് അടിച്ചുപരത്തിയ പൊന്നുകൊണ്ട് ആയിരുന്നു; അതിന്‍റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നെ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നെ അവൻ നിലവിളക്ക് ഉണ്ടാക്കി.

സംഖ്യാപുസ്തകം 8:4 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നിലവിളക്കിന്റെ പണിയോ, അതു പൊന്നുകൊണ്ടു അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നേ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നേ അവൻ നിലവിളക്കു ഉണ്ടാക്കി.

സംഖ്യാപുസ്തകം 8:4 MCV (സമകാലിക മലയാളവിവർത്തനം)

വിളക്കുതണ്ടുകൾ നിർമിച്ചത് ഇപ്രകാരമായിരുന്നു: അതിന്റെ ചുവടുമുതൽ പുഷ്പപുടംവരെ അടിച്ചുപരത്തിയ തങ്കംകൊണ്ടായിരുന്നു. മോശയ്ക്ക് യഹോവ കാണിച്ചുകൊടുത്ത മാതൃകപ്രകാരംതന്നെ വിളക്കുതണ്ട് നിർമിച്ചു.

സംഖ്യാപുസ്തകം 8 MCV