ഉള്ളടക്കത്തിലേക്ക് പോകുക

സംഖ്യാപുസ്തകം 7:13 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സംഖ്യാപുസ്തകം 7:13 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവന്റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- അവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു

സംഖ്യാപുസ്തകം 7 MALOVBSI

സംഖ്യാപുസ്തകം 7:12-17 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചു നൂറ്റിമുപ്പതു ശേക്കെലുള്ള വെള്ളിത്തളിക, എഴുപതു ശേക്കെലുള്ള വെള്ളിക്കിണ്ണം, അവ നിറയെ ധാന്യയാഗത്തിനുവേണ്ടി എണ്ണ ചേർത്ത നേരിയ മാവ്, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണക്കലശം, അതു നിറയെ സുഗന്ധവസ്തു, ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഒരു ആൺചെമ്മരിയാട്, പാപപരിഹാരയാഗത്തിനായി ഒരു ആൺകോലാട്, സമാധാനയാഗത്തിനായി രണ്ടു കാളകൾ, അഞ്ച് ആണാടുകൾ, അഞ്ച് ആൺകോലാടുകൾ, ഒരു വയസ്സു പ്രായമായ അഞ്ച് ആൺചെമ്മരിയാടുകൾ ഇവയായിരുന്നു ഓരോ ഗോത്രനേതാവും അർപ്പിച്ച വഴിപാടിലുണ്ടായിരുന്നത്. ആദ്യദിവസം യെഹൂദാഗോത്രത്തിലെ അമ്മീനാദാബിന്റെ പുത്രനായ നഹശോൻ ഈ വഴിപാട് അർപ്പിച്ചു.

സംഖ്യാപുസ്തകം 7 MALCLBSI

സംഖ്യാപുസ്തകം 7:13 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപത് ശേക്കൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - അവ രണ്ടും ഭോജനയാഗത്തിനായി എണ്ണചേർത്ത നേരിയമാവുകൊണ്ട് നിറഞ്ഞിരുന്നു

സംഖ്യാപുസ്തകം 7:13 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - അവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു

സംഖ്യാപുസ്തകം 7:13 MCV (സമകാലിക മലയാളവിവർത്തനം)

അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു

സംഖ്യാപുസ്തകം 7 MCV