സംഖ്യാപുസ്തകം 4:17-20
സംഖ്യാപുസ്തകം 4:17-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: നിങ്ങൾ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരിൽനിന്നു ഛേദിച്ചുകളയരുത്. അവർ അതിവിശുദ്ധവസ്തുക്കളോട് അടുക്കുമ്പോൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന് ഇങ്ങനെ ചെയ്വിൻ: അഹരോനും പുത്രന്മാരും അകത്തു കടന്ന് അവരിൽ ഓരോരുത്തനെ അവനവന്റെ വേലയ്ക്കും അവനവന്റെ ചുമട്ടിനും ആക്കേണം. എന്നാൽ അവർ വിശുദ്ധമന്ദിരം കണ്ടിട്ടു മരിച്ചുപോകാതിരിക്കേണ്ടതിന് ക്ഷണനേരംപോലും അകത്തു കടക്കരുത്.
സംഖ്യാപുസ്തകം 4:17-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “കെഹാത്യകുടുംബക്കാർ വിശുദ്ധ വസ്തുക്കളെ സമീപിച്ചു ലേവ്യരുടെ ഇടയിൽനിന്നു നശിച്ചുപോകാൻ ഇടയാകരുത്. അങ്ങനെ സംഭവിക്കാതിരിക്കാൻ അഹരോനും പുത്രന്മാരും അകത്തു ചെന്ന് അവരെ നിശ്ചിതജോലികൾക്കു നിയോഗിക്കണം. അവർ ഉള്ളിൽ കടന്ന് ഒരു നിമിഷത്തേക്കുപോലും വിശുദ്ധവസ്തുക്കളെ നോക്കരുത്. നോക്കിയാൽ അവർ മരിക്കും.
സംഖ്യാപുസ്തകം 4:17-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: “നിങ്ങൾ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരിൽനിന്ന് ഛേദിച്ചുകളയരുത്. അവർ അതിവിശുദ്ധവസ്തുക്കളോട് അടുക്കുമ്പോൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന് ഇങ്ങനെ ചെയ്യുവിൻ: അഹരോനും പുത്രന്മാരും അകത്ത് കടന്ന് അവരിൽ ഓരോരുത്തനെ അവനവന്റെ വേലയ്ക്കും അവനവന്റെ ചുമടിനും നിയോഗിക്കേണം. എന്നാൽ അവർ വിശുദ്ധമന്ദിരം കണ്ടിട്ട് മരിച്ചുപോകാതിരിക്കേണ്ടതിന് ക്ഷണനേരംപോലും അകത്ത് കടക്കരുത്.”
സംഖ്യാപുസ്തകം 4:17-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു: നിങ്ങൾ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരിൽനിന്നു ഛേദിച്ചുകളയരുതു. അവർ അതിവിശുദ്ധവസ്തുക്കളോടു അടുക്കുമ്പോൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്വിൻ: അഹരോനും പുത്രന്മാരും അകത്തു കടന്നു അവരിൽ ഓരോരുത്തനെ അവനവന്റെ വേലെക്കും അവനവന്റെ ചുമട്ടിന്നും ആക്കേണം. എന്നാൽ അവർ വിശുദ്ധമന്ദിരം കണ്ടിട്ടു മരിച്ചുപോകാതിരിക്കേണ്ടതിന്നു ക്ഷണനേരംപോലും അകത്തു കടക്കരുതു.
സംഖ്യാപുസ്തകം 4:17-20 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “കെഹാത്യകുടുംബങ്ങളുടെ കുലങ്ങൾ ലേവ്യരിൽനിന്ന് നശിപ്പിക്കപ്പെടരുത്. അതിവിശുദ്ധവസ്തുക്കളോടു സമീപിക്കുമ്പോൾ അവർ മരിക്കാതിരിക്കേണ്ടതിന് അവർക്കുവേണ്ടി ഇതു ചെയ്യുക: അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ കടന്നുചെന്ന് ഓരോ പുരുഷനെയും അവന്റെ ജോലിയും അവൻ ചുമക്കേണ്ട വസ്തുക്കളും ഏൽപ്പിക്കുക. എന്നാൽ കെഹാത്യർ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധവസ്തുക്കൾ മൂടുന്ന സമയം അവർ അകത്തുചെന്നു വിശുദ്ധവസ്തുക്കൾ നോക്കരുത്.”