ഉള്ളടക്കത്തിലേക്ക് പോകുക

സംഖ്യാപുസ്തകം 35:30 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സംഖ്യാപുസ്തകം 35:30 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ആരെങ്കിലും ഒരുത്തനെ കൊന്നാൽ കൊലപാതകൻ സാക്ഷികളുടെ വാമൊഴി പ്രകാരം മരണശിക്ഷ അനുഭവിക്കേണം; എന്നാൽ ഒരു മനുഷ്യന്റെ നേരേ മരണശിക്ഷയ്ക്ക് ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല.

സംഖ്യാപുസ്തകം 35 MALOVBSI

സംഖ്യാപുസ്തകം 35:30 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

കൊലപാതകിയെ സാക്ഷികളുടെ മൊഴി അനുസരിച്ചു മാത്രമേ വധശിക്ഷയ്‍ക്കു വിധിക്കാവൂ; ഒരു സാക്ഷിയുടെ മാത്രം മൊഴി അടിസ്ഥാനമാക്കി ആരെയും വധിച്ചുകൂടാ.

സംഖ്യാപുസ്തകം 35 MALCLBSI

സംഖ്യാപുസ്തകം 35:30 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ആരെങ്കിലും ഒരുവനെ കൊന്നാൽ കൊലപാതകൻ സാക്ഷികളുടെ വാമൊഴിപ്രകാരം മരണശിക്ഷ അനുഭവിക്കേണം; എന്നാൽ ഒരു മനുഷ്യന്‍റെ നേരെ മരണശിക്ഷയ്ക്ക് ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല.

സംഖ്യാപുസ്തകം 35:30 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ആരെങ്കിലും ഒരുത്തനെ കൊന്നാൽ കൊലപാതകൻ സാക്ഷികളുടെ വാമൊഴിപ്രകാരം മരണശിക്ഷ അനുഭവിക്കേണം; എന്നാൽ ഒരു മനുഷ്യന്റെ നേരെ മരണശിക്ഷെക്കു ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല.

സംഖ്യാപുസ്തകം 35:30 MCV (സമകാലിക മലയാളവിവർത്തനം)

“ ‘ഒരു വ്യക്തിയെ കൊല്ലുന്ന ഏതൊരുവനും ഒരു കൊലപാതകിയെന്ന നിലയിൽ സാക്ഷികളുടെ വാമൊഴിയെ അടിസ്ഥാനമാക്കി വധശിക്ഷനൽകണം. എന്നാൽ ഒരു സാക്ഷിയുടെമാത്രം വാമൊഴിയാൽ ആർക്കും വധശിക്ഷ നൽകരുത്.

സംഖ്യാപുസ്തകം 35 MCV