സംഖ്യാപുസ്തകം 33:1-39

സംഖ്യാപുസ്തകം 33:1-39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മോശെയുടെയും അഹരോന്റെയും കൈക്കീഴിൽ ഗണംഗണമായി മിസ്രയീംദേശത്തുനിന്നും പുറപ്പെട്ട യിസ്രായേൽമക്കളുടെ പ്രയാണങ്ങൾ ആവിത്: മോശെ യഹോവയുടെ കല്പനപ്രകാരം അവരുടെ പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ എഴുതിവച്ചു; താവളം താവളമായി അവർ ചെയ്ത പ്രയാണങ്ങൾ ആവിത്: ഒന്നാം മാസം പതിനഞ്ചാം തീയതി അവർ രമെസേസിൽനിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റന്നാൾ യിസ്രായേൽമക്കൾ എല്ലാ മിസ്രയീമ്യരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു. മിസ്രയീമ്യരോ, യഹോവ തങ്ങളുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു. യിസ്രായേൽമക്കൾ രമെസേസിൽനിന്നു പുറപ്പെട്ടു സുക്കോത്തിൽ പാളയമിറങ്ങി. സുക്കോത്തിൽനിന്ന് അവർ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി. ഏഥാമിൽനിന്നു പുറപ്പെട്ടു ബാൽ-സെഫോനെതിരേയുള്ള പീഹഹീരോത്തിനു തിരിഞ്ഞുവന്നു; അവർ മിഗ്ദോലിനു കിഴക്കു പാളയമിറങ്ങി. പീഹഹീരോത്തിനു കിഴക്കുനിന്നു പുറപ്പെട്ടു കടലിന്റെ നടുവിൽക്കൂടി മരുഭൂമിയിൽ കടന്ന് ഏഥാമരുഭൂമിയിൽ മൂന്നു ദിവസത്തെ വഴി നടന്നു മാറായിൽ പാളയമിറങ്ങി. മാറായിൽനിന്നു പുറപ്പെട്ട് ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ടു നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ പാളയം ഇറങ്ങി. ഏലീമിൽനിന്നു പുറപ്പെട്ടു ചെങ്കടലിനരികെ പാളയമിറങ്ങി. ചെങ്കടലിനരികെനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി. സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു ദൊഫ്ക്കയിൽ പാളയമിറങ്ങി. ദൊഫ്ക്കയിൽനിന്നു പുറപ്പെട്ട് ആലൂശിൽ പാളയമിറങ്ങി. ആലൂശിൽനിന്നു പുറപ്പെട്ടു രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിനു കുടിപ്പാൻ വെള്ളമില്ലായിരുന്നു. രെഫീദീമിൽനിന്നു പുറപ്പെട്ടു സീനായിമരുഭൂമിയിൽ പാളയമിറങ്ങി. സീനായിമരുഭൂമിയിൽനിന്നു പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി. കിബ്രോത്ത്-ഹത്താവയിൽനിന്നു പുറപ്പെട്ടു ഹസേരോത്തിൽ പാളയമിറങ്ങി. ഹസേരോത്തിൽനിന്നു പുറപ്പെട്ടു രിത്ത്മയിൽ പാളയമിറങ്ങി. രിത്ത്മയിൽനിന്നു പുറപ്പെട്ടു രിമ്മോൻ-പേരെസിൽ പാളയമിറങ്ങി. രിമ്മോൻ-പേരെസിൽനിന്നു പുറപ്പെട്ടു ലിബ്നയിൽ പാളയമിറങ്ങി. ലിബ്നയിൽനിന്നു പുറപ്പെട്ടു രിസ്സയിൽ പാളയമിറങ്ങി. രിസ്സയിൽനിന്നു പുറപ്പെട്ടു കെഹേലാഥയിൽ പാളയമിറങ്ങി. കെഹേലാഥയിൽനിന്നു പുറപ്പെട്ടു ശാഫേർമലയിൽ പാളയമിറങ്ങി. ശാഫേർമലയിൽനിന്നു പുറപ്പെട്ടു ഹരാദയിൽ പാളയമിറങ്ങി. ഹരാദയിൽനിന്നു പുറപ്പെട്ടു മക്ഹേലോത്തിൽ പാളയമിറങ്ങി. മക്ഹേലോത്തിൽനിന്നു പുറപ്പെട്ടു തഹത്തിൽ പാളയമിറങ്ങി. തഹത്തിൽനിന്നു പുറപ്പെട്ടു താരഹിൽ പാളയമിറങ്ങി. താരഹിൽനിന്നു പുറപ്പെട്ടു മിത്ത്ക്കയിൽ പാളയമിറങ്ങി. മിത്ത്ക്കയിൽനിന്നു പുറപ്പെട്ടു ഹശ്മോനയിൽ പാളയമിറങ്ങി. ഹശ്മോനയിൽനിന്നു പുറപ്പെട്ടു മോസേരോത്തിൽ പാളയമിറങ്ങി. മോസേരോത്തിൽനിന്നു പുറപ്പെട്ടു ബെനേയാക്കാനിൽ പാളയമിറങ്ങി. ബെനേയാക്കാനിൽനിന്നു പുറപ്പെട്ടു ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി. ഹോർ-ഹഗ്ഗിദ്ഗാദിൽനിന്നു പുറപ്പെട്ടു യൊത്ബാഥയിൽ പാളയമിറങ്ങി. യൊത്ബാഥയിൽനിന്നു പുറപ്പെട്ടു അബ്രോനയിൽ പാളയമിറങ്ങി. അബ്രോനയിൽനിന്നു പുറപ്പെട്ടു എസ്യോൻ-ഗേബെരിൽ പാളയമിറങ്ങി. എസ്യോൻ-ഗേബെരിൽനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്. അവർ കാദേശിൽനിന്നു പുറപ്പെട്ട് എദോംദേശത്തിന്റെ അതിരിങ്കൽ ഹോർപർവതത്തിങ്കൽ പാളയമിറങ്ങി. പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർപർവതത്തിൽ കയറി, യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തീയതി അവിടെവച്ചു മരിച്ചു. അഹരോൻ ഹോർപർവതത്തിൽവച്ചു മരിച്ചപ്പോൾ അവനു നൂറ്റിയിരുപത്തിമൂന്നു വയസ്സായിരുന്നു.

സംഖ്യാപുസ്തകം 33:1-39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മോശയുടെയും അഹരോന്റെയും നേതൃത്വത്തിൽ ഈജിപ്തിൽനിന്നു യാത്ര പുറപ്പെട്ട ഇസ്രായേൽജനം പാളയമടിച്ച സ്ഥലങ്ങൾ ഇവയാണ്. സർവേശ്വരന്റെ കല്പനയനുസരിച്ചു മോശ അവർ പാളയമടിച്ച സ്ഥലങ്ങൾ ക്രമമായി രേഖപ്പെടുത്തി. ഒന്നാം മാസം പതിനഞ്ചാം ദിവസം ഇസ്രായേൽജനം രമെസേസിൽനിന്നു പുറപ്പെട്ടു; സർവേശ്വരൻ നിഗ്രഹിച്ച ആദ്യജാതന്മാരെ ഈജിപ്തുകാർ അടക്കംചെയ്തുകൊണ്ടിരുന്നപ്പോഴായിരുന്നു ജനം വിജയോത്സാഹത്തോടുകൂടി അവർ കാൺകെ യാത്രയാരംഭിച്ചത്. അതു പെസഹയുടെ പിറ്റേദിവസമായിരുന്നു; സർവേശ്വരൻ അവരുടെ ദേവന്മാരുടെമേലും ന്യായവിധി നടത്തി. ഇസ്രായേൽജനം രമെസേസിൽനിന്നു യാത്ര തിരിച്ചു സുക്കോത്തിൽ പാളയമടിച്ചു. അവർ അടുത്തതായി പാളയമടിച്ചതു മരുഭൂമിയുടെ അതിരിലുള്ള ഏഥാമിൽ ആയിരുന്നു. അവിടെനിന്നു ബാൽ സെഫോന് എതിരെയുള്ള പീഹഹീരോത്തിനു നേരേ യാത്ര ചെയ്തു മിഗ്ദോലിനു കിഴക്കു പാളയമടിച്ചു. പീഹഹീരോത്തിൽനിന്നു ചെങ്കടൽ കടന്നു ശൂർ മരുഭൂമിയിലെത്തി. മരുഭൂമിയിൽ മൂന്നു ദിവസത്തെ വഴി നടന്നു മാറായിൽ പാളയമടിച്ചു. പന്ത്രണ്ടു നീരുറവുകളും എഴുപത് ഈന്തപ്പനകളുമുണ്ടായിരുന്ന ഏലീമിലായിരുന്നു പിന്നീട് അവർ പാളയമടിച്ചത്. ഏലീമിൽനിന്നു പുറപ്പെട്ടു ചെങ്കടൽ തീരത്തും അവിടെനിന്നു യാത്ര തിരിച്ചു സീൻമരുഭൂമിയിലും പാളയമടിച്ചു. സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ട് ദൊഫ്ക്കയിലും അവിടെനിന്നു യാത്ര തിരിച്ച് ആലൂശിലും പാളയമടിച്ചു. ആലൂശിൽനിന്നു പുറപ്പെട്ടു രെഫീദീമിൽ പാളയമടിച്ചു. അവിടെ ജനത്തിനു കുടിക്കാൻ വെള്ളമില്ലായിരുന്നു. രെഫീദീംമുതൽ ഹോർപർവതംവരെയുള്ള യാത്രയ്‍ക്കിടയിൽ ഇസ്രായേൽജനം, സീനായ് മരുഭൂമി, കിബ്രോത്ത്-ഹത്താവ, ഹസേരോത്ത്, റിത്ത്മ, രിമ്മോൻ-പേരെസ്, ലിബ്നാ, റിസ്സാ, കെഹേലാഥാ, ശാഫേർ മല, ഹരാദാ, മക്ഹേലോത്ത്, തഹത്ത്, താരഹ്, മിത്ത്ക്കാ, ഹശ്മോന, മോസേരോത്ത്, ബെനേയാക്കാൻ, ഹോർ-ഹഗ്ഗിദ്ഗാദ്, യൊത്ബാഥാ, അബ്രോനാ, എസ്യോൻ-ഗേബെർ, സീൻമരുഭൂമിയിലുള്ള കാദേശ്, എദോംദേശത്തിന്റെ അതിർത്തിയിലുള്ള ഹോർപർവതം എന്നീ സ്ഥലങ്ങളിൽ പാളയമടിച്ചു. സർവേശ്വരന്റെ കല്പനപ്രകാരം പുരോഹിതനായ അഹരോൻ ഹോർപർവതത്തിൽ കയറി; അവിടെവച്ച് അദ്ദേഹം മരിച്ചു. ഇസ്രായേൽജനം ഈജിപ്തിൽനിന്നു യാത്ര പുറപ്പെട്ടതിന്റെ നാല്പതാം വർഷം അഞ്ചാംമാസം ഒന്നാം ദിവസമായിരുന്നു അഹരോൻ മരിച്ചത്. അപ്പോൾ അഹരോന് നൂറ്റിയിരുപത്തിമൂന്നു വയസ്സുണ്ടായിരുന്നു.

സംഖ്യാപുസ്തകം 33:1-39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

മോശെയുടെയും അഹരോന്‍റെയും നേതൃത്വത്തിൽ ഗണംഗണമായി മിസ്രയീമിൽ നിന്ന് പുറപ്പെട്ട യിസ്രായേൽ മക്കളുടെ പ്രയാണ ഘട്ടങ്ങൾ ഇപ്രകാ‍രമാണ്: മോശെ യഹോവയുടെ കല്പനപ്രകാരം പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ രേഖപ്പെടുത്തി; താവളം താവളമായി അവർ ചെയ്ത പ്രയാണങ്ങൾ ഇപ്രകാരമാണ്: ഒന്നാം മാസം പതിനഞ്ചാം തീയതി അവർ രമെസേസിൽനിന്ന് പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാൾ യിസ്രായേൽ മക്കൾ എല്ലാ മിസ്രയീമ്യരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു. മിസ്രയീമ്യർ, യഹോവ അവരുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു. യിസ്രായേൽ മക്കൾ രമെസേസിൽനിന്ന് പുറപ്പെട്ടു സുക്കോത്തിൽ പാളയമിറങ്ങി. സുക്കോത്തിൽനിന്ന് അവർ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി. ഏഥാമിൽനിന്ന് പുറപ്പെട്ടു ബാൽ-സെഫോനെതിരെയുള്ള പീഹഹീരോത്തിന് തിരിഞ്ഞുവന്നു; അവർ മിഗ്ദോലിന് കിഴക്ക് പാളയമിറങ്ങി. പീഹഹീരോത്തിന് കിഴക്കുനിന്ന് പുറപ്പെട്ടു കടലിന്‍റെ നടുവിൽകൂടി മരുഭൂമിയിൽ കടന്ന് ഏഥാമരുഭൂമിയിൽ മൂന്നു ദിവസത്തെ വഴിനടന്ന് മാറായിൽ പാളയമിറങ്ങി. മാറായിൽനിന്ന് പുറപ്പെട്ടു ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ടു നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ പാളയമിറങ്ങി. ഏലീമിൽനിന്ന് പുറപ്പെട്ടു ചെങ്കടലിനരികെ പാളയമിറങ്ങി. ചെങ്കടലിനരികെനിന്ന് പുറപ്പെട്ടു സീൻ മരുഭൂമിയിൽ പാളയമിറങ്ങി. സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ടു ദൊഫ്കയിൽ പാളയമിറങ്ങി. ദൊഫ്കയിൽ നിന്ന് പുറപ്പെട്ടു ആലൂശിൽ പാളയമിറങ്ങി. ആലൂശിൽ നിന്ന് പുറപ്പെട്ടു രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന് കുടിക്കുവാൻ വെള്ളമില്ലായിരുന്നു. രെഫീദീമിൽനിന്ന് പുറപ്പെട്ടു സീനായിമരുഭൂമിയിൽ പാളയമിറങ്ങി. സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി. കിബ്രോത്ത്-ഹത്താവയിൽനിന്ന് പുറപ്പെട്ടു ഹസേരോത്തിൽ പാളയമിറങ്ങി. ഹസേരോത്തിൽനിന്ന് പുറപ്പെട്ടു രിത്ത്മയിൽ പാളയമിറങ്ങി. രിത്ത്മയിൽനിന്ന് പുറപ്പെട്ടു രിമ്മോൻ-പേരെസിൽ പാളയമിറങ്ങി. രിമ്മോൻ-പേരെസിൽനിന്ന് പുറപ്പെട്ടു ലിബ്നയിൽ പാളയമിറങ്ങി. ലിബ്നയിൽനിന്ന് പുറപ്പെട്ടു രിസ്സയിൽ പാളയമിറങ്ങി. രിസ്സയിൽനിന്ന് പുറപ്പെട്ടു കെഹേലാഥയിൽ പാളയമിറങ്ങി. കെഹേലാഥയിൽനിന്ന് പുറപ്പെട്ടു ശാഫേർമലയിൽ പാളയമിറങ്ങി. ശാഫേർമലയിൽനിന്ന് പുറപ്പെട്ടു ഹരാദയിൽ പാളയമിറങ്ങി. ഹരാദയിൽനിന്ന് പുറപ്പെട്ടു മക്ഹേലോത്തിൽ പാളയമിറങ്ങി. മക്ഹേലോത്തിൽനിന്ന് പുറപ്പെട്ടു തഹത്തിൽ പാളയമിറങ്ങി. തഹത്തിൽനിന്ന് പുറപ്പെട്ടു താരഹിൽ പാളയമിറങ്ങി. താരഹിൽനിന്ന് പുറപ്പെട്ടു മിത്ത്ക്കയിൽ പാളയമിറങ്ങി. മിത്ത്ക്കയിൽനിന്ന് പുറപ്പെട്ടു ഹശ്മോനയിൽ പാളയമിറങ്ങി. ഹശ്മോനയിൽനിന്ന് പുറപ്പെട്ടു മോസേരോത്തിൽ പാളയമിറങ്ങി. മോസേരോത്തിൽനിന്ന് പുറപ്പെട്ടു ബെനേയാക്കാനിൽ പാളയമിറങ്ങി. ബെനേയാക്കാനിൽനിന്ന് പുറപ്പെട്ടു ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി. ഹോർ-ഹഗ്ഗിദ്ഗാദിൽനിന്ന് പുറപ്പെട്ടു യൊത്ബാഥയിൽ പാളയമിറങ്ങി. യൊത്ബാഥയിൽനിന്ന് പുറപ്പെട്ടു അബ്രോനയിൽ പാളയമിറങ്ങി. അബ്രോനയിൽനിന്ന് പുറപ്പെട്ടു എസ്യോൻ-ഗേബെരിൽ പാളയമിറങ്ങി. എസ്യോൻ-ഗേബെരിൽനിന്ന് പുറപ്പെട്ടു സീൻ മരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്. അവർ കാദേശിൽനിന്ന് പുറപ്പെട്ടു ഏദോംദേശത്തിൻ്റെ അതിരിൽ ഹോർപർവ്വതത്തിൽ പാളയമിറങ്ങി. പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർപർവ്വതത്തിൽ കയറി, യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് പുറപ്പെട്ടുപോന്നതിന്‍റെ നാല്പതാം വര്‍ഷം അഞ്ചാം മാസം ഒന്നാം തീയതി അവിടെവച്ച് മരിച്ചു. അഹരോൻ ഹോർ പർവ്വതത്തിൽവച്ച് മരിച്ചപ്പോൾ അവനു നൂറ്റിയിരുപത്തിമൂന്ന് വയസ്സായിരുന്നു.

സംഖ്യാപുസ്തകം 33:1-39 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മോശെയുടെയും അഹരോന്റെയും കൈക്കീഴിൽ ഗണംഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേൽമക്കളുടെ പ്രയാണങ്ങൾ ആവിതു: മോശെ യഹോവയുടെ കല്പനപ്രകാരം അവരുടെ പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ എഴുതിവെച്ചു; താവളം താവളമായി അവർ ചെയ്ത പ്രയാണങ്ങൾ ആവിതു: ഒന്നാം മാസം പതിനഞ്ചാം തിയ്യതി അവർ രമെസേസിൽനിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാൾ യിസ്രായേൽമക്കൾ എല്ലാമിസ്രയീമ്യരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു. മിസ്രയീമ്യരോ, യഹോവ തങ്ങളുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു. യിസ്രായേൽമക്കൾ രമെസേസിൽനിന്നു പുറപ്പെട്ടു സുക്കോത്തിൽ പാളയമിറങ്ങി. സുക്കോത്തിൽനിന്നു അവർ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി. ഏഥാമിൽനിന്നു പുറപ്പെട്ടു ബാൽ-സെഫോന്നെതിരെയുള്ള പീഹഹീരോത്തിന്നു തിരിഞ്ഞുവന്നു; അവർ മിഗ്ദോലിന്നു കിഴക്കു പാളയമിറങ്ങി. പീഹഹീരോത്തിന്നു കിഴക്കുനിന്നു പുറപ്പെട്ടു കടലിന്റെ നടുവിൽകൂടി മരുഭൂമിയിൽ കടന്നു ഏഥാമരുഭൂമിയിൽ മൂന്നു ദിവസത്തെ വഴിനടന്നു മാറയിൽ പാളയമിറങ്ങി. മാറയിൽനിന്നു പുറപ്പെട്ടു ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നതുകൊണ്ടു അവർ അവിടെ പാളയമിറങ്ങി. ഏലീമിൽനിന്നു പുറപ്പെട്ടു ചെങ്കടലിന്നരികെ പാളയമിറങ്ങി. ചെങ്കടലിന്നരികെനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി. സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു ദൊഫ്ക്കയിൽ പാളയമിറങ്ങി. ദൊഫ്ക്കയിൽ നിന്നു പുറപ്പെട്ടു ആലൂശിൽ പാളയമിറങ്ങി. ആലൂശിൽ നിന്നു പുറപ്പെട്ടു രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാൻ വെള്ളമില്ലായിരുന്നു. രെഫീദീമിൽ നിന്നു പുറപ്പെട്ടു സീനായിമരുഭൂമിയിൽ പാളയമിറങ്ങി. സീനായിമരുഭൂമിയിൽനിന്നു പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി. കിബ്രോത്ത്-ഹത്താവയിൽനിന്നു പുറപ്പെട്ടു ഹസേരോത്തിൽ പാളയമിറങ്ങി. ഹസേരോത്തിൽനിന്നു പുറപ്പെട്ടു രിത്ത്മയിൽ പാളയമിറങ്ങി. രിത്ത്മയിൽനിന്നു പുറപ്പെട്ടു രിമ്മോൻ-പേരെസിൽ പാളയമിറങ്ങി. രിമ്മോൻ-പേരെസിൽനിന്നു പുറപ്പെട്ടു ലിബ്നയിൽ പാളയമിറങ്ങി. ലിബ്നയിൽനിന്നു പുറപ്പെട്ടു രിസ്സയിൽ പാളയമിറങ്ങി. രിസ്സയിൽനിന്നു പുറപ്പെട്ടു കെഹേലാഥയിൽ പാളയമിറങ്ങി. കെഹേലാഥയിൽനിന്നു പുറപ്പെട്ടു ശാഫേർമലയിൽ പാളയമിറങ്ങി. ശാഫേർമലയിൽനിന്നു പുറപ്പെട്ടു ഹരാദയിൽ പാളയമിറങ്ങി. ഹരാദയിൽനിന്നു പുറപ്പെട്ടു മകഹേലോത്തിൽ പാളയമിറങ്ങി. മകഹേലോത്തിൽനിന്നു പുറപ്പെട്ടു തഹത്തിൽ പാളയമിറങ്ങി. തഹത്തിൽനിന്നു പുറപ്പെട്ടു താരഹിൽ പാളയമിറങ്ങി. താരഹിൽനിന്നു പുറപ്പെട്ടു മിത്ത്ക്കയിൽ പാളയമിറങ്ങി. മിത്ത്ക്കയിൽനിന്നു പുറപ്പെട്ടു ഹശ്മോനയിൽ പാളയമിറങ്ങി. ഹശ്മോനയിൽനിന്നു പുറപ്പെട്ടു മോസേരോത്തിൽ പാളയമിറങ്ങി. മോസേരോത്തിൽനിന്നു പുറപ്പെട്ടു ബെനേയാക്കാനിൽ പാളയമിറങ്ങി. ബെനേയാക്കാനിൽനിന്നു പുറപ്പെട്ടു ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി. ഹോർ-ഹഗ്ഗിദ്ഗാദിൽനിന്നു പുറപ്പെട്ടു യൊത്ബാഥയിൽ പാളയമിറങ്ങി. യൊത്ബാഥയിൽനിന്നു പുറപ്പെട്ടു അബ്രോനയിൽ പാളയമിറങ്ങി. അബ്രോനയിൽനിന്നു പുറപ്പെട്ടു എസ്യോൻ-ഗേബെരിൽ പാളയമിറങ്ങി. എസ്യോൻ-ഗേബെരിൽനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്. അവർ കാദേശിൽനിന്നു പുറപ്പെട്ടു എദോംദേശത്തിന്റെ അതിരിങ്കൽ ഹോർപർവ്വതത്തിങ്കൽ പാളയമിറങ്ങി. പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർപർവ്വതത്തിൽ കയറി, യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തിയ്യതി അവിടെവെച്ചു മരിച്ചു. അഹരോൻ ഹോർപർവ്വതത്തിൽവെച്ചു മരിച്ചപ്പോൾ അവന്നു നൂറ്റിരുപത്തിമൂന്നു വയസ്സായിരുന്നു.

സംഖ്യാപുസ്തകം 33:1-39 സമകാലിക മലയാളവിവർത്തനം (MCV)

മോശയുടെയും അഹരോന്റെയും നേതൃത്വത്തിൽ ഈജിപ്റ്റിൽനിന്നും ഗണംഗണമായി പുറപ്പെട്ട ഇസ്രായേൽമക്കളുടെ പ്രയാണത്തിലെ പാളയങ്ങൾ ഇവയാണ്: യഹോവയുടെ കൽപ്പനപ്രകാരം അവരുടെ പ്രയാണത്തിലെ പാളയങ്ങൾ മോശ രേഖപ്പെടുത്തി. ഘട്ടംഘട്ടമായുള്ള അവരുടെ പ്രയാണം ഇതാണ്: ഒന്നാംമാസം പതിനഞ്ചാംതീയതി—പെസഹായുടെ പിറ്റേന്നാൾ—ഇസ്രായേല്യർ രമെസേസിൽനിന്ന് യാത്രപുറപ്പെട്ടു. ഈജിപ്റ്റുകാരുടെ ദേവതകളുടെമേൽ യഹോവ ന്യായവിധി വരുത്തുകയാൽ അവിടന്ന് അവരുടെ ഇടയിൽ സംഹരിച്ച അവരുടെ സകല ആദ്യജാതന്മാരെയും സംസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്ന അവരുടെയെല്ലാം കണ്മുമ്പിലൂടെ ഇസ്രായേല്യർ യുദ്ധസന്നദ്ധരായി പുറപ്പെട്ടു. ഇസ്രായേല്യർ രമെസേസിൽനിന്ന് പുറപ്പെട്ട് സൂക്കോത്തിൽ പാളയമടിച്ചു. അവർ സൂക്കോത്തിൽനിന്ന് പുറപ്പെട്ട് മരുഭൂമിക്കരികെയുള്ള ഏഥാമിൽ പാളയമടിച്ചു. അവർ ഏഥാമിൽനിന്ന് പുറപ്പെട്ട് ബാൽ-സെഫോനു കിഴക്കുഭാഗത്തുള്ള പീ-ഹഹീരോത്തിലേക്കു പിൻവാങ്ങി മിഗ്ദോലിനു സമീപം പാളയമടിച്ചു. അവർ പീ-ഹഹീരോത്തിൽനിന്ന് പുറപ്പെട്ട് കടലിലൂടെ മരുഭൂമിയിൽ കടന്നു. അവർ ഏഥാം മരുഭൂമിയിലൂടെ മൂന്നുദിവസം സഞ്ചരിച്ചു, തുടർന്ന് അവർ മാറായിൽ പാളയമടിച്ചു. അവർ മാറായിൽനിന്ന് പുറപ്പെട്ട് ഏലീമിലേക്കു പോയി. അവിടെ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു. അവർ അവിടെ പാളയമടിച്ചു. അവർ ഏലീമിൽനിന്ന് പുറപ്പെട്ട് ചെങ്കടലിനരികിൽ പാളയമടിച്ചു. അവർ ചെങ്കടലിൽനിന്ന് പുറപ്പെട്ട് സീൻമരുഭൂമിയിൽ പാളയമടിച്ചു. അവർ സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ട് ദൊഫ്കയിൽ പാളയമടിച്ചു. അവർ ദൊഫ്കയിൽനിന്ന് പുറപ്പെട്ട് ആലൂശിൽ പാളയമടിച്ചു. അവർ ആലൂശിൽനിന്ന് പുറപ്പെട്ട് രെഫീദീമിൽ പാളയമടിച്ചു. അവിടെ ജനത്തിനു കുടിക്കാൻ വെള്ളമില്ലായിരുന്നു. അവർ രെഫീദീമിൽനിന്ന് പുറപ്പെട്ട് സീനായിമരുഭൂമിയിൽ പാളയമടിച്ചു. അവർ സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ട് കിബ്രോത്ത്-ഹത്താവയിൽ പാളയമടിച്ചു. അവർ കിബ്രോത്ത്-ഹത്താവയിൽനിന്ന് പുറപ്പെട്ട് ഹസേരോത്തിൽ പാളയമടിച്ചു. അവർ ഹസേരോത്തിൽനിന്ന് പുറപ്പെട്ട് രിത്മയിൽ പാളയമടിച്ചു. അവർ രിത്മയിൽനിന്ന് പുറപ്പെട്ട് രിമ്മോൻ-ഫേരെസിൽ പാളയമടിച്ചു. അവർ രിമ്മോൻ-ഫേരെസിൽനിന്ന് പുറപ്പെട്ട് ലിബ്നായിൽ പാളയമടിച്ചു. അവർ ലിബ്നായിൽനിന്ന് പുറപ്പെട്ട് രിസ്സയിൽ പാളയമടിച്ചു. അവർ രിസ്സയിൽനിന്ന് പുറപ്പെട്ട് കെഹേലാഥയിൽ പാളയമടിച്ചു. അവർ കെഹേലാഥയിൽനിന്ന് പുറപ്പെട്ട് ശാഫേർ പർവതത്തിൽ പാളയമടിച്ചു. അവർ ശാഫേർ പർവതത്തിൽനിന്ന് പുറപ്പെട്ട് ഹരാദയിൽ പാളയമടിച്ചു. അവർ ഹരാദയിൽനിന്ന് പുറപ്പെട്ട് മക്ഹേലോത്തിൽ പാളയമടിച്ചു. അവർ മക്ഹേലോത്തിൽനിന്ന് പുറപ്പെട്ട് തഹത്തിൽ പാളയമടിച്ചു. അവർ തഹത്തിൽനിന്ന് പുറപ്പെട്ട് താരഹിൽ പാളയമടിച്ചു. അവർ താരഹിൽനിന്ന് പുറപ്പെട്ട് മിത്ക്കയിൽ പാളയമടിച്ചു. അവർ മിത്ക്കയിൽനിന്ന് പുറപ്പെട്ട് ഹശ്മോനയിൽ പാളയമടിച്ചു. അവർ ഹശ്മോനയിൽനിന്ന് പുറപ്പെട്ട് മൊസേരോത്തിൽ പാളയമടിച്ചു. അവർ മൊസേരോത്തിൽനിന്ന് പുറപ്പെട്ട് ബെനേ-യാക്കാനിൽ പാളയമടിച്ചു. അവർ ബെനേ-യാക്കാനിൽനിന്ന് പുറപ്പെട്ട് ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമടിച്ചു. അവർ ഹോർ-ഹഗ്ഗിദ്ഗാദിൽനിന്ന് പുറപ്പെട്ട് യൊത്-ബാഥായിൽ പാളയമടിച്ചു. അവർ യൊത്-ബാഥായിൽനിന്ന് പുറപ്പെട്ട് അബ്രോനയിൽ പാളയമടിച്ചു. അവർ അബ്രോനയിൽനിന്ന് പുറപ്പെട്ട് എസ്യോൻ-ഗേബെറിൽ പാളയമടിച്ചു. അവർ എസ്യോൻ-ഗേബെറിൽനിന്ന് പുറപ്പെട്ട് സീൻ മരുഭൂമിയിലെ കാദേശിൽ പാളയമടിച്ചു. അവർ കാദേശിൽനിന്ന് പുറപ്പെട്ട് ഏദോമിന്റെ അതിർത്തിയിലുള്ള ഹോർ പർവതത്തിൽ പാളയമടിച്ചു. യഹോവയുടെ കൽപ്പനപ്രകാരം പുരോഹിതനായ അഹരോൻ ഹോർ പർവതത്തിലേക്കു കയറിപ്പോയി. അവിടെ അദ്ദേഹം, ഇസ്രായേല്യർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടശേഷം നാൽപ്പതാംവർഷത്തിന്റെ അഞ്ചാംമാസം ഒന്നാംതീയതി മരിച്ചു. അഹരോൻ ഹോർ പർവതത്തിൽവെച്ചു മരിക്കുമ്പോൾ അദ്ദേഹത്തിനു നൂറ്റിഇരുപത്തിമൂന്ന് വയസ്സുണ്ടായിരുന്നു.