സംഖ്യാപുസ്തകം 31:12 - Compare All Versions
സംഖ്യാപുസ്തകം 31:12 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ബദ്ധന്മാരെ അപഹൃതത്തോടും കൊള്ളയോടുംകൂടെ യെരീഹോവിന്റെ സമീപത്തു യോർദ്ദാനരികെയുള്ള മോവാബ്സമഭൂമിയിൽ പാളയത്തിലേക്കു മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേൽസഭയുടെയും അടുക്കൽ കൊണ്ടുവന്നു.
സംഖ്യാപുസ്തകം 31:12 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
തടവുകാരോടൊപ്പം കൊള്ളവസ്തുക്കളും അവർ യെരീഹോവിന്റെ എതിർവശത്തു യോർദ്ദാനരികെയുള്ള മോവാബ്സമഭൂമിയിൽ പാളയമടിച്ചിരുന്ന മോശയുടെയും എലെയാസാർ പുരോഹിതന്റെയും ഇസ്രായേൽജനസമൂഹം മുഴുവന്റെയും മുമ്പാകെ കൊണ്ടുവന്നു.
സംഖ്യാപുസ്തകം 31:12 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ബദ്ധന്മാരെ കവർച്ചയോടും കൊള്ളയോടുംകൂടെ യെരീഹോവിന്‍റെ സമീപത്ത് യോർദ്ദാനരികെയുള്ള മോവാബ് സമഭൂമിയിൽ പാളയത്തിലേക്ക്, മോശെയുടെയും പുരോഹിതനായ എലെയാസരിന്‍റെയും യിസ്രായേൽസഭയുടെയും അടുക്കൽ കൊണ്ടുവന്നു.
സംഖ്യാപുസ്തകം 31:12 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബദ്ധന്മാരെ അപഹൃതത്തോടും കൊള്ളയോടുംകൂടെ യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെയുള്ള മോവാബ്സമഭൂമിയിൽ പാളയത്തിലേക്കു മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേൽസഭയുടെയും അടുക്കൽ കൊണ്ടു വന്നു.
സംഖ്യാപുസ്തകം 31:12 MCV (സമകാലിക മലയാളവിവർത്തനം)
യുദ്ധത്തടവുകാർ, കൊള്ളവസ്തുക്കൾ, കവർച്ച എന്നിവ മോശയുടെയും പുരോഹിതനായ എലെയാസാരിന്റെയും ഇസ്രായേല്യസഭയുടെയും അടുക്കൽ, അവർ പാളയമടിച്ചിരുന്ന യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബ് സമതലത്തിൽ കൊണ്ടുവന്നു.