സംഖ്യാപുസ്തകം 30:4 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സംഖ്യാപുസ്തകം 30:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഒരു പരിവർജനവ്രതം നിശ്ചയിക്കയും അവളുടെ അപ്പൻ അവളുടെ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജനവ്രതത്തെയും കുറിച്ചു കേട്ടിട്ടു മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ എല്ലാ നേർച്ചകളും അവൾ നിശ്ചയിച്ച പരിവർജനവ്രതമൊക്കെയും സ്ഥിരമായിരിക്കും.
സംഖ്യാപുസ്തകം 30:4 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
പിതാവ് അറിഞ്ഞിട്ട് മൗനം ദീക്ഷിച്ചാൽ അവൾ ചെയ്ത എല്ലാ നേർച്ചകളും വർജ്ജനവ്രതവും നിലനില്ക്കും.
സംഖ്യാപുസ്തകം 30:4 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അവളുടെ അപ്പൻ അവളുടെ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ച് കേട്ടിട്ടു മിണ്ടാതിരിക്കുകയും ചെയ്താൽ അവളുടെ എല്ലാ നേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും സ്ഥിരമായിരിക്കും.
സംഖ്യാപുസ്തകം 30:4 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവളുടെ അപ്പൻ അവളുടെ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ചു കേട്ടിട്ടു മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ എല്ലാനേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതമൊക്കെയും സ്ഥിരമായിരിക്കും.
സംഖ്യാപുസ്തകം 30:4 MCV (സമകാലിക മലയാളവിവർത്തനം)
അവളുടെ പിതാവ് ആ നേർച്ചയെക്കുറിച്ചോ ശപഥത്തെക്കുറിച്ചോ കേൾക്കുകയും അവളോട് ഒന്നും പറയാതിരിക്കുകയും ചെയ്താൽ, അവളുടെ സകലനേർച്ചകളും, അവൾ നിശ്ചയിച്ച വ്രതമൊക്കെയും നിലനിൽക്കും.