സംഖ്യാപുസ്തകം 28:26 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സംഖ്യാപുസ്തകം 28:26 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
വാരോത്സവമായ ആദ്യഫലദിവസത്തിൽ പുതിയ ധാന്യംകൊണ്ട് ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടേണം. അന്നു സാമാന്യവേലയൊന്നും ചെയ്യരുത്.
സംഖ്യാപുസ്തകം 28:26 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
വാരോത്സവത്തിന്റെ ആരംഭത്തിൽ സർവേശ്വരന് ആദ്യഫലങ്ങൾ ധാന്യയാഗമായി അർപ്പിക്കുമ്പോൾ നിങ്ങൾ വിശുദ്ധസഭ കൂടണം. അന്നു കഠിനജോലികൾ ഒന്നും ചെയ്യരുത്.
സംഖ്യാപുസ്തകം 28:26 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
വാരോത്സവമായ ആദ്യഫലദിവസത്തിൽ പുതിയ ധാന്യംകൊണ്ട് ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടേണം. അന്നു ഒരു വേലയും ചെയ്യരുത്.
സംഖ്യാപുസ്തകം 28:26 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വാരോത്സവമായ ആദ്യഫലദിവസത്തിൽ പുതിയധാന്യംകൊണ്ടു ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടേണം. അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
സംഖ്യാപുസ്തകം 28:26 MCV (സമകാലിക മലയാളവിവർത്തനം)
“ ‘ആദ്യഫലം ശേഖരിക്കുന്ന ദിവസം, പുതിയ ധാന്യത്തിന്റെ ഒരു ഭോജനയാഗം ആഴ്ചകളുടെ പെരുന്നാളിൽ നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കുമ്പോൾ വിശുദ്ധസഭായോഗം കൂടണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.