സംഖ്യാപുസ്തകം 24:17
സംഖ്യാപുസ്തകം 24:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും തുമുലപുത്രന്മാരെയൊക്കെയും സംഹരിക്കയും ചെയ്യും.
സംഖ്യാപുസ്തകം 24:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഞാൻ അവനെ കാണും; എന്നാൽ ഇപ്പോഴല്ല. ഞാൻ അവനെ ദർശിക്കും, ഉടനെ അല്ല; യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; ഇസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും; അതു മോവാബിന്റെ തല തകർക്കും; ശേത്തിന്റെ പുത്രന്മാരെ സംഹരിക്കും. ഇസ്രായേൽ സുധീരം മുന്നേറുമ്പോൾ
സംഖ്യാപുസ്തകം 24:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. അത് മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കുകയും ശേത്തിൻ്റെ എല്ലാ പുത്രന്മാരെ ഒക്കെയും സംഹരിക്കുകയും ചെയ്യും.
സംഖ്യാപുസ്തകം 24:17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.
സംഖ്യാപുസ്തകം 24:17 സമകാലിക മലയാളവിവർത്തനം (MCV)
“ഞാൻ അവിടത്തെ കാണുന്നു, എന്നാൽ ഇപ്പോഴല്ല; ഞാൻ അവിടത്തെ ദർശിക്കുന്നു, എന്നാൽ സമീപത്തല്ല. യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും, ഇസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. മോവാബിന്റെ നെറ്റിത്തടം അവിടന്ന് തകർക്കും, ശേത്തിന്റെ സകലപുത്രന്മാരുടെയും തലയോട്ടികളെത്തന്നെ.