സംഖ്യാപുസ്തകം 19:7 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സംഖ്യാപുസ്തകം 19:7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം പുരോഹിതൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയശേഷം പാളയത്തിലേക്കു വരികയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
സംഖ്യാപുസ്തകം 19:7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
പിന്നീടു പുരോഹിതൻ വസ്ത്രം അലക്കി കുളിച്ചു പാളയത്തിൽ വരണം. സന്ധ്യവരെ അയാൾ അശുദ്ധനായിരിക്കണം.
സംഖ്യാപുസ്തകം 19:7 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അനന്തരം പുരോഹിതൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയശേഷം പാളയത്തിലേക്ക് വരുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.
സംഖ്യാപുസ്തകം 19:7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം പുരോഹിതൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയശേഷം പാളയത്തിലേക്കു വരികയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
സംഖ്യാപുസ്തകം 19:7 MCV (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം പുരോഹിതൻ തന്റെ വസ്ത്രം അലക്കി, വെള്ളത്തിൽ കുളിക്കണം. തുടർന്ന് അദ്ദേഹത്തിനു പാളയത്തിലേക്കുവരാം. എന്നാൽ സന്ധ്യവരെ അദ്ദേഹം ആചാരപരമായി അശുദ്ധനായിരിക്കും.